ലോകകപ്പടക്കം നേട്ടങ്ങള്‍; അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി തലപ്പത്ത് തുടരും

2026 വരെ കരാര്‍ നീട്ടി
 Ajit Agarkar contract extended
Ajit Agarkarx
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ തലവനായി അജിത് അഗാര്‍ക്കര്‍ തുടരും. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയർമാൻ പദവിയിലുള്ള അഗാര്‍ക്കറുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.

2023 ജൂലൈയിലാണ് അഗാര്‍ക്കര്‍ സ്ഥാനത്തെത്തിയത്. 2023ലെ ലോകകപ്പ് ഫൈനല്‍, 2024ലെ ടി20 ലോകകപ്പ് നേട്ടം, 2024ലെ ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം എന്നിവ അഗാര്‍ക്കറുടെ കാലത്താണ്. ഈ നേട്ടങ്ങളുടെ മികവാണ് സ്ഥാനം നീട്ടാനുള്ള തീരുമാനത്തിനു പിന്നില്‍.

 Ajit Agarkar contract extended
'ഇനി നയിക്കാനില്ല'; അജിന്‍ക്യ രഹാനെ മുംബൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

അഗാര്‍ക്കര്‍ തലവനായ കമ്മിറ്റിയില്‍ എസ്എസ് ദാസ്, സുബ്രതോ ബാനര്‍ജി, അജയ് രാത്ര, എസ് ശരത് എന്നിവരും അംഗങ്ങളാണ്. ഇവരില്‍ ആരെ നിലനിര്‍ത്തും ഒഴിവാക്കും എന്നതു സംബന്ധിച്ചു അടുത്ത മാസം ചേരുന്ന വാര്‍ഷിക യോഗത്തില്‍ അറിയാം.

 Ajit Agarkar contract extended
'​ഗിൽ വന്നു, നല്ലത്... സഞ്ജു കളിച്ചാൽ എന്താ കുഴപ്പം?'; പിന്തുണച്ച് ​ഗാവസ്കർ
Summary

BCCI has reportedly extended Ajit Agarkar's tenure as chairman of the senior men's selection committee till June 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

EP  Jayarajan says Pinarayi Vijayan is criticized within the party.
cpm
Usha, Shwetha Menon, AMMA
Kerala government announces major 2026 IAS reshuffle
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com