അജിത് അഗാര്‍ക്കര്‍ പുറത്ത്; ചീഫ് സെലക്ടര്‍ പദവിയിലേക്ക് രണ്ടുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ

രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് വെസ്റ്റിന്‍ഡീസിനെതിരെയുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്
ajit agarkar
Ajit Agarkar Out, BCCI Lines Up 2-Man Shortlist For Chief Selector's Role
Updated on
1 min read

മുംബൈ: ബിസിസിഐയുടെ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ പദവിയില്‍ നിന്ന് അജിത് അഗാര്‍ക്കര്‍ പുറത്ത്. പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, പ്രഗ്യാന്‍ ഓജ എന്നിവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലുള്ള അഗാര്‍ക്കറുടെ കരാര്‍ ഈ മാസം അവസാനിക്കുകയാണ്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കരാര്‍ നീട്ടിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ബിസിസിഐക്ക് അഗാര്‍ക്കര്‍ തുടരുന്നതിനോട് താല്‍പര്യമില്ലെന്നാണ് വിവരം.

വെള്ളിയാഴ്ച ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം നടക്കും. അഗാര്‍ക്കര്‍ പങ്കെടുക്കുന്ന അവസാന യോഗമായിരിക്കാം ഇത്. വെസ്റ്റിന്‍ഡീസിനെതിരെ വരാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീമിനെയും ഇറാനി ട്രോഫിക്കുള്ള ടീമിനെയും കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനായുള്ള സെലക്ഷന്‍ പാനലിനും അഗാര്‍ക്കര്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. സീനിയര്‍ താരം രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് വെസ്റ്റിന്‍ഡീസിനെതിരെയുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള പ്ലാനുകളില്‍ രോഹിത് ഉള്‍പ്പെട്ടിട്ടില്ലെന്ന് സെലക്ടര്‍മാര്‍ മുന്‍പ് അറിയിച്ചിരുന്ന നിലപാടിന് വിരുദ്ധമായാണ് ടീം പ്രഖ്യാപനം എന്നാണ് സൂചന. ഈ വിഷയത്തില്‍ ബിസിസിഐക്കും അഗാര്‍ക്കര്‍ക്കും ഭിന്ന നിലപാടാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി കുറഞ്ഞ സ്‌കോറുകള്‍ നേടിയതിനെത്തുടര്‍ന്ന് രോഹിത്തിന് മേല്‍ സമ്മര്‍ദ്ദം ഏറിയിരുന്നു. അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് താരം സെലക്ടര്‍മാരുടെ വായടപ്പിച്ചത്.

ajit agarkar
3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!
ajit agarkar
'ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ആയാൽ ഭാര്യ എന്നെ ഡിവോഴ്സ് ചെയ്യും!'
ajit agarkar
അന്ന് ഉടക്കി വിരമിച്ചു, കെവിൻ പീറ്റേഴ്സൻ വീണ്ടും ഇം​ഗ്ലണ്ട് ടീമിൽ!
Summary

Ajit Agarkar Out, BCCI Lines Up 2-Man Shortlist For Chief Selector's Role

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com