അന്ന് ഉടക്കി വിരമിച്ചു, കെവിൻ പീറ്റേഴ്സൻ വീണ്ടും ഇം​ഗ്ലണ്ട് ടീമിൽ!

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവ്
Kevin Pietersen
Kevin Pietersenx
Updated on
1 min read

ലണ്ടൻ: മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ വീണ്ടും ഇം​ഗ്ലണ്ട് ടീമിൽ! ഇത്തവണ കളിക്കാരനായി അല്ല മറിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീമിന്റെ സ്പെഷലിസ്റ്റ് മെന്ററായാണ് കെപിയുടെ തിരിച്ചുവരവ്. 2014ൽ ഇം​ഗ്ലണ്ട് അധികൃതരുമായി ഉടക്കി കരിയർ അവസാനിപ്പിച്ച പീറ്റേഴ്സൻ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചു വരുന്നത്. ബ്രണ്ടൻ മക്കെല്ലത്തിന്റെ കോച്ചിങ് സ്റ്റാഫിൽ ഇനി പീറ്റേഴ്സനും അം​ഗമാണ്.

ഈ മാസം അവസാന ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന വൈറ്റ് ബോൾ മത്സരങ്ങളോടെ പീറ്റേഴ്സന്റെ ഇം​ഗ്ലണ്ട് ടീമിലെ പുതിയ അധ്യായം ആരംഭിക്കും. ഇം​ഗ്ലണ്ട് ടീമിനൊപ്പം പ്രവർത്തിക്കാനും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് സ്വന്തമാക്കാനുള്ള ടീമിന്റെ ശ്രമങ്ങളെ സഹായിക്കാനും അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി താരം വ്യക്തമാക്കി.

നിലവില്‍ ബ്രണ്ടന്‍ മക്കെല്ലമാണ് വൈറ്റ് ബോളിലെ ടീമിന്റെ മുഖ്യ പരിശീലകന്‍. മാര്‍ക്കസ് ട്രസ്‌ക്കോത്തിക് ബാറ്റിങ് കോച്ചും ടിം സൗത്തി ഫാസ്റ്റ് ബൗളിങ് കോച്ചും ജീതന്‍ പട്ടേല്‍ സ്പിന്‍ ബൗളിങ് കോച്ചും സാറ ടെയ്‌ലര്‍ ഫീല്‍ഡിങ് കോച്ചുമാണ്. ഈ സംഘത്തിലേക്കാണ് പുതിയതായി കെവിന്‍ പീറ്റേഴ്‌സനും ചേരുന്നത്.

Kevin Pietersen
ഫിറ്റ്നസ് വീണ്ടെടുത്ത് വാഷിങ്ടൻ സുന്ദർ; ബുംറ കളിക്കുമോ?

'ലോകകപ്പ് ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഈ ടീമിനെ സഹായിക്കാൻ എന്നോട് ആവശ്യപ്പെട്ടതിൽ എനിക്ക് അതിയായി അഭിമാനമുണ്ട്. 2014ന് ശേഷം ആദ്യമായി വീണ്ടും ഇം​ഗ്ലണ്ട് യൂണിഫോം അണിയുന്നത് അ​ഗാധമായ അഭിമാനവും ഏറെ സവിശേഷമായ നിമിഷവുമാണ്.'

'ഇം​ഗ്ലണ്ടിന് അവിശ്വസനീയ പ്രതിഭയുള്ള ഒരു വൈറ്റ് ബോൾ സ്ക്വാഡുണ്ട്. ഈ കളിക്കാരുടെ പരമാവധി കഴിവ് പുറത്തെടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്ത ഒരു വർഷത്തേക്ക് ബ്രണ്ടന്റെ ചിന്തകളുടേയും തന്ത്രങ്ങളുടേയും ഭാ​ഗമാകാൻ സാധിക്കുന്നത് മികച്ച അവസരമാണ്. എത്രയും വേ​ഗം ടീമിനൊപ്പം ചേരാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ'- പുതിയ റോൾ ഏറ്റെടുത്ത ശേഷം കെപി പ്രതികരിച്ചു.

Kevin Pietersen
ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ
Kevin Pietersen
ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്
Summary

Former England batter Kevin Pietersen has made a surprise return to the England set-up after being named the team's specialist mentor for white-ball cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com