ഫിറ്റ്നസ് വീണ്ടെടുത്ത് വാഷിങ്ടൻ സുന്ദർ; ബുംറ കളിക്കുമോ?

ഇന്ത്യ- അഫ്​ഗാൻ ടി20 പരമ്പര 13 മുതൽ
Washington Sundar
Washington Sundarx
Updated on
1 min read

ബം​ഗളൂരു: ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദർ അഫ്​ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ കളിക്കും. താരം ഫിറ്റ്നസ് വീണ്ടെടുത്തു. അതേസമയം സുപ്രീം പേസർ ജസ്പ്രിത് ബുംറ അടക്കമുള്ള താരങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയുമാണ്. ഈ മാസം 13 മുതലാണ് ഇന്ത്യ- അഫ്​ഗാനിസ്ഥാൻ ടി20 പരമ്പര.

പരമ്പര ആരംഭിക്കാൻ ഇനി നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിനിടെ ബുംറ അടക്കമുള്ള താരങ്ങൾ ഫിറ്റ്നസ് തെളിയിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബുംറയ്ക്ക് പുറമെ ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി അടക്കമുള്ളവരും ഫിറ്റ്നസ് തെളിയിക്കാൻ കാത്തിരിക്കുന്നുണ്ട്. ഹർഷിതും നിതീഷും നിലവിൽ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ബിസിസിഐ ഇരുവരുടേയും കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. നാളെ വൈകീട്ടോടെ ബുംറ അടക്കമുള്ളവരുടെ കാര്യത്തിൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ.

Washington Sundar
ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ

ടി20 മത്സരങ്ങളിൽ സമീപ കാലത്ത് മോശം പ്രകടനമാണ് ഇന്ത്യക്കുള്ളത്. അയർലൻഡ്, ഇം​ഗ്ലണ്ട് പരമ്പരകളിൽ തുടരെ ആറ് മത്സരങ്ങൾ തോറ്റാണ് ഇന്ത്യ നിൽക്കുന്നത്. അതിനു ശേഷമാണ് ഇന്ത്യ അഫ്​ഗാനെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി ബാറ്റർ സഞ്ജു സാംസൺ അടക്കമുള്ളവർ സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്.

അഫ്​ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ​ദുബെ, നിതീഷ് കുമാർ റെഡ്ഡി (ഫിറ്റ്നസ് വിധേയം), അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രിത് ബുംറ (ഫിറ്റ്നസ് വിധേയം), അർഷ്ദീപ് സിങ്, ഹർഷിത് റാണ (ഫിറ്റ്നസ് വിധേയം).

Washington Sundar
ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്
Washington Sundar
ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു
Summary

Washington Sundar has been cleared to play in India's three-match T20I series against Afghanistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com