ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ

Gianni Infantino to run again for FIFA presidency
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ
Edited By:
Updated on
1 min read

സൂറിച്ച്: എതിര്‍സ്വരങ്ങള്‍ക്കിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ. ഇക്കാര്യം ഫിഫ ഗവേണിങ് ബോഡി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ജിയാനി ഇന്‍ഫാന്റിനോയുടെ നിര്‍ദേശം വിവാദമായിരുന്നു.

യുവേഫയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജൂലൈ അവസാനത്തോടെ ഫിഫ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ ഇന്‍ഫാന്റിനോയ്ക്ക് പിന്തുണയുമായി ആഫ്രിക്കയിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ രംഗത്തുവന്നിരുന്നു. ഭരണപരമായ വിവാദങ്ങളേക്കാള്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു ഇവരുടെ വാദം.

Gianni Infantino to run again for FIFA presidency
ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്

ഏപ്രിലിലാണ് ഫിഫയുടെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 2016ല്‍ പ്രസിഡന്റ്സ്ഥാനത്തെത്തിയശേഷം 2019-ലും 2023-ലും ഇന്‍ഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകകപ്പുവരെ കാര്യങ്ങള്‍ എളുപ്പവുമായിരുന്നുവെങ്കിലും ഫിഫയില്‍ സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി തിരിച്ചടിയാകുകയായിരുന്നു. അടുത്തവര്‍ഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ 2031 വരെ തുടരാന്‍ ഇന്‍ഫാന്റിനോയ്ക്ക് കഴിയും.

ലോകകപ്പ് അടക്കമുള്ള മത്സരങ്ങളുടെ നടത്തിപ്പിന് കമ്പനി രൂപവത്കരിക്കുകയും അതിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കലുമായിരുന്നു ഇന്‍ഫാന്റിനോ മുന്നോട്ടുവെച്ച പദ്ധതി. എന്നാല്‍, ഇതിനെതിരേ യുവേഫ, കോണ്‍കകാഫ്, ഏഷ്യ കോണ്‍ഫെഡറേഷനുകള്‍ രംഗത്തുവന്നു. ഇതോടെ പദ്ധതി പിന്‍വലിക്കുന്നതായി ഫിഫ പ്രഖ്യാപിക്കുകയായിരുന്നു.

Gianni Infantino to run again for FIFA presidency
'ഡബിള്‍ സെഞ്ച്വറി' തൂക്കി ഇഷാന്‍ കിഷന്‍!
Gianni Infantino to run again for FIFA presidency
ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു
Summary

Gianni Infantino to run again for FIFA presidency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com