ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാവര്‍ക്കുമായി വീതിക്കും

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
asia cup indian victory
ഇന്ത്യൻ വിജയം ആഘോഷിക്കുന്ന തിലക് വർമimage credit: BCCI
Updated on
1 min read

ദുബൈ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.

സമ്മാനത്തുകയായ 21 കോടി രൂപ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ടീം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്യും. രാജ്യവ്യാപകമായ ആഘോഷങ്ങള്‍ക്കിടയിലാണ് ബോര്‍ഡിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ പ്രകടനത്തെയും സമ്മര്‍ദ്ദത്തില്‍ വീഴാതെ മുന്നേറാനുള്ള ടീമിന്റെ കഴിവിനെയും ബിസിസിഐ പ്രശംസിച്ചു.

asia cup indian victory
ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാതെ ഇന്ത്യ, പുരസ്‌കാര ചടങ്ങില്‍ നാടകീയ രംഗങ്ങള്‍; യഥാര്‍ഥ കിരീടം ടീം അംഗങ്ങളെന്ന് സൂര്യകുമാര്‍ യാദവ്

അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാന ഓവറിലാണ് വിജയം കണ്ടത്. തിലക് വര്‍മ്മ (69 നോട്ടൗട്ട്), ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയുടെ വിജയത്തിന് പിന്നില്‍. പന്ത് അതിര്‍ത്തി കടത്തി റിങ്കു സിങ്ങാണ് വിജയ റണ്‍ നേടിയത്.

asia cup indian victory
'ട്രോഫി പാകിസ്ഥാനിലേക്ക് കൊണ്ടുപോയത് തെറ്റ്'; എഷ്യാകപ്പ് വിവാദത്തില്‍ എസിസി ചെയര്‍മാനെതിരെ ബിസിസിഐ
Summary

BCCI Announces Massive Prize Money As India Beat Pakistan For Record-Extending 9th Asia Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com