അന്ന് 40 ലക്ഷം, ഇന്ന് 'കോടികള്‍'! അണ്ടര്‍ 19 ലോകകപ്പ് ജയിച്ച കൗമാരപ്പടയ്ക്ക് 'കോളടിച്ചു'

സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
Team India winning U19 World Cup
Team Indiax
Updated on
1 min read

മുംബൈ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ കൗമാര സംഘത്തിനു വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ആയുഷ് മാത്രെയ്ക്കും സംഘത്തിനും ബിസിസിഐ 7.5 കോടി രൂപ സമ്മാനം നല്‍കും.

ഇന്ത്യയുടെ ആറാം അണ്ടര്‍ 19 ലോകകപ്പ് കിരീടമാണിത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞാണ് കൗമാര സംഘത്തിന്റെ ലോകകപ്പ് നേട്ടം.

2022ലാണ് ഇന്ത്യ അവസാനമായി അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ടത്. അന്ന് 40 ലക്ഷമായിരുന്നു ബിസിസിഐ സമ്മാനത്തുകയായി നല്‍കിയത്. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് 25 ലക്ഷവും സമ്മാനിച്ചു. ഇന്ത്യന്‍ വനിതാ അണ്ടര്‍ 19 ടീം 2023ലും 2025ലും കിരീടം നേടിയപ്പോള്‍ ബിസിസിഐ 5 കോടി രൂപ സമ്മാനത്തുക നല്‍കി.

Team India winning U19 World Cup
'വിറപ്പിച്ച്' ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി' ഫഹീം അഷ്‌റഫ്

അതേസമയം അണ്ടര്‍ 19 ലോകകപ്പ് ജയിക്കുന്ന ടീമിന് ഐസിസി സമ്മാനത്തുക നല്‍കുന്നില്ല. വളര്‍ന്നു വരുന്ന താരങ്ങളുടെ പേരാട്ടമാണിതെന്നും കൊമേഴ്‌സ്യലായി നടത്തുക അല്ല ഈ പോരാട്ടത്തിന്റെ ഉദ്ദേശ്യമെന്നുമാണ് ഐസിസി പറയുന്നത്.

14 വയസുകാരന്‍ വൈഭവ് സൂര്യവംശിയുടെ വിസ്മയ ബാറ്റിങിന്റെ ബലത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. താരം 80 പന്തില്‍ 15 വീതം സിക്‌സും ഫോറും സഹിതം 175 റണ്‍സ് അടിച്ചെത്തു. ഇന്ത്യ 50 ഓവറില്‍ 411 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറും ഇംഗ്ലണ്ടിനു മുന്നില്‍ വച്ചു.

എന്നാല്‍ ഇംഗ്ലീഷ് പടയുടെ പോരാട്ടം 40.2 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ 100 റണ്‍സിന്റെ ഗംഭീര ജയവും ആറാം ലോക കിരീടവും സ്വന്തമാക്കി.

Team India winning U19 World Cup
പരിക്കേറ്റ് മലിംഗ പുറത്ത്; ലങ്കയ്ക്ക് തിരിച്ചടി, പകരക്കാരന്‍ പേസറെ പ്രഖ്യാപിച്ചു
Summary

Team India: BCCI Saturday announced a handsome Rs 7.5 cr prize money for the India under-19 team for winning the U19 World Cup in Harare a day earlier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com