അരങ്ങേറ്റത്തില്‍ കാമിയോ ഇന്നിങ്‌സ്, നോ ലുക്ക് സിക്‌സ്; വരവറിയിച്ച്‌ ബേബി ഡിവില്ലിയേഴ്‌സ് 

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ടുള്ള ഡെവാള്‍ഡ് ബ്രെവിസിന്റെ നോ ലുക് സിക്‌സ് ആരാധകരുടെ കണ്ണിലുടക്കി കഴിഞ്ഞു
കൊല്‍ക്കത്തക്കെതിരെ ഡെവാള്‍ഡ് ബ്രെവിസിന്റെ ബാറ്റിങ്/ഫോട്ടോ: ട്വിറ്റര്‍
കൊല്‍ക്കത്തക്കെതിരെ ഡെവാള്‍ഡ് ബ്രെവിസിന്റെ ബാറ്റിങ്/ഫോട്ടോ: ട്വിറ്റര്‍
Updated on: 
1 min read

മുംബൈ: പാറ്റ് കമിന്‍സിന്റെ വെടിക്കെട്ടില്‍ മറുപടിയില്ലാതെ മുംബൈ ഇന്ത്യന്‍ നിന്നെങ്കിലും ആരാധകരില്‍ പ്രതീക്ഷ നിറച്ച് ബേബി ഡിവില്ലിയേഴ്‌സ്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ടുള്ള ഡെവാള്‍ഡ് ബ്രെവിസിന്റെ നോ ലുക് സിക്‌സ് ആരാധകരുടെ കണ്ണിലുടക്കി കഴിഞ്ഞു. 

19 പന്തില്‍ നിന്ന് 29 റണ്‍സ് ആണ് ഡെവാള്‍ഡ് ബ്രെവിസ് നേടിയത്. രണ്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് സൗത്ത് ആഫ്രിക്കയുടെ യുവ താരത്തിന്റെ ഇന്നിങ്‌സ്. മികച്ച തുടക്കം ലഭിച്ചതുമായി മുന്‍പോട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ശൈലിയിലെ സൂചനകള്‍ ബ്രെവിസില്‍ കണ്ടു, 

മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഡെലിവറിയില്‍ ബ്രെവിസ് പറത്തിയ നോ ലുക്ക് സിക്‌സ് ആണ് വൈറലാവുന്നത്. 15 പന്തില്‍ നിന്ന് 56 റണ്‍സ് അടിച്ചെടുത്ത കമിന്‍സ് കൊല്‍ക്കത്തയെ ജയിപ്പിച്ചതിനൊപ്പം എല്ലാ ശ്രദ്ധയും തന്നിലേക്ക് എത്തിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ അര്‍ധ ശതകവും വന്നതോടെ ബ്രെവിസിന്റെ ബാറ്റിങ് ഇതിനിടയില്‍ മുങ്ങി പോയി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER