പാകിസ്ഥാനിൽ ഇന്ത്യൻ പതാക മാത്രം ഇല്ല! തീരാതെ ചാംപ്യന്‍സ് ട്രോഫി വിവാദം (വിഡിയോ)

ടൂര്‍ണമെന്റില്‍ കളിക്കുന്ന എട്ടില്‍ ഏഴ് രാജ്യങ്ങളുടെയും പതാകകള്‍ സ്ഥാപിച്ചു
Indian Flag Controversy
ഇന്ത്യയുടേത് ഒഴികെ മറ്റ് ടീമുകളുടെ പതാക കറാച്ചി സ്റ്റേഡിയത്തിൽ സ്ഥാപിച്ചപ്പോൾവിഡിയോ സ്ക്രീൻ ഷോട്ട്
Updated on
1 min read

കറാച്ചി: ചാംപ്യന്‍സ് ട്രോഫി വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ടൂര്‍ണമെന്റിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ കറാച്ചി സ്റ്റേഡിയത്തിനു മുകളില്‍ സ്ഥാപിച്ചപ്പോള്‍ ഇന്ത്യന്‍ പതാക മാത്രം ഇല്ല. ഇതാണ് പുതിയ വിവാദത്തിനു വഴി തുറന്നത്.

ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ അടക്കം ഏഴ് പതാകകളാണ് സ്റ്റേഡിയത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്തു കാരണത്താലാണ് ഇന്ത്യന്‍ പതാക മാത്രം സ്ഥാപിക്കാഞ്ഞത് എന്നതു വ്യക്തമല്ല. വലിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ സംഭവം വഴി തുറന്നിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, ആഭ്യന്തര വിഷയങ്ങളുടെ പേരിലും സുരക്ഷ മുന്‍നിര്‍ത്തിയും കാലങ്ങളായി ഇന്ത്യ പാക് മണ്ണില്‍ കളിക്കാറില്ല. ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് ആണ് വേദിയാകുന്നത്.

ഇന്ത്യ പാകിസ്ഥാന്‍ മണ്ണില്‍ കളിക്കാത്തതിനാലാണോ പതാക സ്ഥാപിക്കാത്തത് എന്നതും വ്യക്തമല്ല. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ ടീമുകളുടെ മത്സരങ്ങള്‍ കറാച്ചി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com