ഫയൽ ചിത്രം
ഫയൽ ചിത്രം

രവി ശാസ്ത്രിയ്ക്ക് കോവിഡ്; പരിശീലക സംഘം ഐസൊലേഷനിൽ; ഇന്ത്യയ്ക്ക് ആശങ്ക

രവി ശാസ്ത്രിയ്ക്ക് കോവിഡ്; പരിശീലക സംഘം ഐസൊലേഷനിൽ; ഇന്ത്യയ്ക്ക് ആശങ്ക
Published on

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി കോവിഡ്. പരിശീലകൻ രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശാസ്ത്രി ഐസൊലേഷനിൽ പ്രവേശിച്ചു. 

ശാസ്‌ത്രിയുടെ കോവിഡ് ലാറ്ററെൽ ഫ്ലോ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ ബൗളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. 

ഐസൊലേഷനിലുള്ളവർ ടീം ഹോട്ടലിൽ തുടരുമെന്നും ഇവർക്ക് വിശദമായ ആർടിപിസിആർ നടത്തുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം നാലാം ദിനത്തെ മത്സരത്തിനായി ഇന്ത്യൻ ടീമിലെ മറ്റംഗങ്ങൾക്ക് ഓവലിൽ പ്രവേശിക്കാൻ അനുമതിയുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com