

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍രീനയെ നേരിടും. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതോടൊപ്പം ഇന്നത്തെ ഇംഗ്ലണ്ട്- നെതര്‍ലാന്‍ഡ്‌സ് മത്സരഫലവും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
വൈകീട്ട് 6.15 നാണ് ഇന്ത്യ - അര്‍ജന്റീന മത്സരം. പൂള്‍ ഇയില്‍ നിന്ന് 6 പോയിന്റോടെ ആതിഥേയരായ നെതര്‍ലാന്‍ഡ്‌സ് ഇതിനോടകം സെമിയില്‍ കടന്നു. ഇംഗ്ലണ്ടിനും അര്‍ജന്റീനയ്ക്കും മൂന്നു പോയിന്റ് വീതമുണ്ട്. ഇന്ത്യ ഇതുവരെ പോയിന്റൊന്നും നേടിയിട്ടില്ല.
ഓരോ പൂളിലെയും ആദ്യരണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ മാത്രം ഇന്ത്യ സെമിയില്‍ കടക്കില്ല. രാത്രി 9.30 ന് നടക്കുന്ന ഇംഗ്ലണ്ട്- നെതര്‍ലാന്‍ഡ്‌സ് മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കുക കൂടി വേണം.
രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞദിവസം നെതര്‍ലാന്‍ഡ്‌സിനോട് 3-1 ന് തോല്‍വി വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ശനിയാഴ്ച രണ്ടാം മത്സരത്തില്‍ അര്‍ജന്റീന 3-1 ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് നേരിയ സെമി സാധ്യത തുറന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates