ദീപ്തി ശർമയ്ക്ക് നേട്ടം; വനിതാ ടി20 റാങ്കിങിൽ 2 സ്ഥാനം മെച്ചപ്പെടുത്തി, ഒന്നാം റാങ്ക് വിട്ടുകൊടുക്കാതെ ശ്രീ ചരണി

ബാറ്റർമാരുടെ പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ താരം സ്മൃതി മന്ധാന
Deepti Sharma
Deepti Sharmax
Updated on
1 min read

ദുബൈ: വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ദീപ്തി ആറാം റാങ്കിലേക്ക് കയറി. നടപ്പ് ഏഷ്യാ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നു 8 വിക്കറ്റുകൾ വീഴ്ത്തിയതാണ് ദീപ്തിക്ക് റാങ്കിങിൽ തുണച്ചത്. മൂന്ന് കളിയിൽ നിന്നു 7 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ തന്നെ ശ്രീ ചരണിയാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ദീപ്തിയായിരുന്നു ഒന്നാം റാങ്കിലുണ്ടായിരുന്നത്. ദീപ്തിയെ മറികടന്നാണ് ശ്രീ ചരണി ഒന്നാം സ്ഥാനത്തേക്ക് അന്ന് കയറിയത്.

ഇം​ഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോൺ, ചാർളി ഡീൻ, ലോറൻ ബെൽ, ദക്ഷിണാഫ്രിക്കയുടെ നോൻകുലുലേക്കോ മ്ലാബ എന്നിവരാണ് രണ്ട് മുതൽ അ‍ഞ്ച് വരെയുള്ള സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ശ്രീ ചരണിയും ആറാമതുള്ള ദീപ്തിയും തമ്മിൽ 70 റേറ്റിങ് പോയിന്റുകളുടെ വ്യത്യാസം മാത്രമേ ഉള്ളു.

Deepti Sharma
ബ്രെവിസ് പുറത്ത്, 3 വർഷത്തിന് ശേഷം തിരിച്ചെത്തി കോറ്റ്സി; ദക്ഷിണാഫ്രിക്ക ഏകദിന ടീമിനെ പ്രഖ്യാപിച്ചു

ബാറ്റർമാരുടെ പട്ടികയിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ ബാറ്റർ. താരം അഞ്ചാം റാങ്കിൽ. ഷെഫാലി വർമ ഏഴാം സ്ഥാനത്തും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പത്താം സ്ഥാനത്തും. മൂവരുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റർമാർ.

​ഹോങ്കോങിനെതിരായ ഏഷ്യാ കപ്പ് പോരിൽ കഴിഞ്ഞ ദിവസം സ്മൃതി മന്ധാന സെഞ്ച്വറി നേടിയിരുന്നു. വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 2 സെഞ്ച്വറിയുള്ള ഏക താരമായി ഇതോടെ സ്മൃതി മാറി. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വനിതാ താരമെന്ന റെക്കോർഡും സ്മൃതി മത്സരത്തിൽ സ്വന്തമാക്കി. ടെസ്റ്റ്, ഏകദിന, ടി20 ഫോർമാറ്റുകളിലായി സ്മൃതിയുടെ 18ാം സെഞ്ച്വറിയാണിത്.

Deepti Sharma
ബി​ഗ് ബാഷിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളും? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്ര പ്രഖ്യാപനം!
Deepti Sharma
'ഡിആർഎസ് എടുക്കു... എടുക്കു'; ഇഷാനെ നിർബന്ധിച്ച് സൂര്യവംശി; ഔട്ട്! (വിഡിയോ)
Summary

Deepti Sharma's haul of eight wickets in three games at the Women's T20 Asia Cup has given her a two-spot boost to No. 6 on the ICC's rankings for Women's T20I bowlers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com