സ്‌പെയിനില്‍ ബാഴ്സലോണയ്ക്ക് തോല്‍വി, എല്‍ ക്ലാസിക്കോയില്‍ 'ഡബിളടിച്ച്' എംബാപെ, റയലിന് ജയം

Mbappé scores twice in El Clásico
kylian embappex
Edited By:
Updated on: 
1 min read

ബാഴ്സലോണ: ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. സ്വന്തം തട്ടകമായ ക്യാംപ് നൗവില്‍ റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ പരാജയം. 41 ആം മിനിറ്റിലും 87 ആം മിനിറ്റിലും കിലിയന്‍ എംബാപെ ഇരട്ട ഗോളുകളടിച്ച് റയലിന് ജയമൊരുക്കുകയായിരുന്നു. റഫീഞ്ഞയാണ് ബാഴ്സയ്ക്കായി വല കുലുക്കിയത്. മത്സരത്തിന്റെ 61 ആം മിനിറ്റിലാണ് മറുപടി ഗോള്‍ പിറന്നത്.

ലീഗില്‍ 10 മത്സരങ്ങളില്‍ 27 പോയിന്റുമായി ബാഴ്സലോണ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 25 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 24 പോയിന്റോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.

62000 ത്തോളം വരുന്ന നൗകാംപിലെ കാണികള്‍ക്ക് മുന്നില്‍ ഹാന്‍സി ഫ്ളിക്കിന്റെ ബാഴ്സലോണ ലാ ലിഗയില്‍ തുടരെ പത്ത് ജയങ്ങള്‍ എന്ന റെക്കോര്‍ഡ് മോഹിച്ചാണ് ഇറങ്ങിയത്. 1968-69 കാലഘട്ടത്തില്‍ തുടരെ ഒമ്പത് ജയങ്ങള്‍ നേടി റയല്‍ മാഡ്രിഡ് സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു ബാഴ്സ. റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് റയലിന്റെ തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ബാഴ്സയുടെ പദ്ധതി മൗറീഞ്ഞോയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പാളി.

കിലിയന്‍ എംബാപെയുടെ തകര്‍പ്പന്‍ ഫോമും ബാഴ്സയുടെ പ്രതീക്ഷകള്‍ തടര്‍ത്തു. ഏഴ് എല്‍ ക്ലാസികോ മത്സരങ്ങളില്‍ എട്ട് ഗോളുകളാണ് ഫ്രഞ്ച് സ്ട്രൈക്കര്‍ അടിച്ചുകൂട്ടിയത്.സീസണില്‍ എംബാബെ പതിനൊന്ന് ലാ ലിഗ ഗോളുകള്‍ നേടിക്കഴിഞ്ഞു. പതിമൂന്ന് ഗോളുകളുമായി ബാഴ്സയുടെ റഫീഞ്ഞയാണ് മുന്നിലുള്ളത്.

Summary

Defeat for Barcelona; Mbappé scores twice in El Clásico, victory for Real Madrid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com