ചെന്നൈ: ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ മഹേന്ദ്ര സിങ് ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തം തട്ടകത്തിൽ രണ്ടാം പോരിന് ഇറങ്ങുന്നു. ആദ്യ പോരാട്ടം ജയിച്ചെത്തുന്ന ലഖ്നൗ സൂപ്പർ ജയ്ന്റ്സാണ് എതിരാളികൾ. ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ കളിക്കാനിറങ്ങുന്നതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
അനുപമമാണ് ടീമിന്റെ ഈ പിച്ചിലെ റെക്കോർഡ്. ഇവിടെ കളിച്ച 60ൽ 41 മത്സരങ്ങളും സിഎസ്കെ വിജയിച്ചു. 79.17 ആണ് വിജയ ശരാശരി. ഇന്ന് ലഖ്നൗ നന്നായി വിയർപ്പൊഴുക്കേണ്ടി വരും വിജയിക്കാനെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ധോനിക്കും ചെപ്പോക്ക് ഏറെ പ്രിയപ്പെട്ട സ്റ്റേഡിയമാണ്. ഇവിടെ 48 ഇന്നിങ്സുകൾ കളിച്ച ധോനി ഏഴ് അർധ സെഞ്ച്വറികൾ കുറിച്ചിട്ടുണ്ട്. 1363 റൺസാണ് തല ഇവിടെ കുറിച്ചത്. ബാറ്റിങ് ശരാശരി 43.97, സ്ട്രൈക്ക് റേറ്റ് 143.17.
ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടപ്പോഴും ചെന്നൈ ഓപ്പണർ ഋതുരാജ് ഗെയ്ക് വാദിന്റെ ബാറ്റിങ് ശ്രദ്ധേയമായിരുന്നു. താരം ആദ്യമായി ടീമിന്റെ ഹോം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നു. മാത്രമല്ല ചെന്നൈയുടെ ഇതിഹാസ താരവും ചിന്ന തലയുമായിരുന്നു സുരേഷ് റെയ്ന ഇല്ലാതെ ടീം ആദ്യമായി ചെപ്പോക്കിൽ കളിക്കാനിറങ്ങുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates