Dominant India begin Women's Asia Cup defence with clash against arch rivals Pakistan .
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീംഎക്സ്

ഏഷ്യാകപ്പില്‍ നാളെ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം; വനിതാ ടി20ക്ക് ശ്രീലങ്കയില്‍ തുടക്കം

ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ 20 മത്സരങ്ങളില്‍ നിന്നായി 17 വിജയമാണ് ഇന്ത്യക്കുള്ളത്.
Published on

കൊളംബോ: ഏഷ്യാകപ്പ് വനിത ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കം. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഏഷ്യാകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ പ്രകടനം മികവാര്‍ന്നതാണ്. ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ 20 മത്സരങ്ങളില്‍ നിന്നായി 17 വിജയമാണ് ഇന്ത്യക്കുള്ളത്.

ഏഷ്യാകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പതിനാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടത്. ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ 11 തവണ ഇന്ത്യക്കായിരുന്നു വിജയം. ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് എയില്‍ നേപ്പാള്‍, പാകിസ്ഥാന്‍, യുഇഎ എന്നിവരാണ് ഉള്ളത്. നേപ്പാളും യുഎഇയും തമ്മിലാണ് ഉദ്ഘാടന മത്സരം.

ബാറ്റിങില്‍ ഉജ്ജ്വല ഫോമിലാണ് സ്മൃതി മന്ദാന. ബൗളിങില്‍ പേസര്‍ പൂജ വസ്ത്രാകറും സ്പിന്നര്‍മാരില്‍ രാധാ യാദവിന്റെ തിരിച്ചുവരവും ഇന്ത്യന്‍ ടീമിന് കരുത്തേകും. ദീപ്തി ശര്‍മ്മ, സജീവന്‍ സജന, ശ്രേയങ്ക പാട്ടീല്‍ തുടങ്ങിയവരാണ് ഇന്ത്യയുടെ സ്പിന്‍ നിര.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ടീം കളത്തിലിറങ്ങുന്നത്. ഏഷ്യാകപ്പില്‍ നിദ ദാറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയെങ്കിലും ടീമില്‍ കാര്യമായ അഴിച്ചുപണികളാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമില്‍ നിന്ന് ആറ് പേരെയാണ് ഒഴിവാക്കി. ഈവര്‍ഷം ഒറ്റമത്സരം പോലും കളിച്ചിട്ടില്ലാത്ത ഇറാം ജാവേദ്, ഉമൈമ സൊഹൈല്‍, സൈദ അറൂബ് ഷാ എന്നിവരും ടീമിലുണ്ട്. ഗ്രൂപ്പ് എയിലെ ആദ്യരണ്ട് സ്ഥാനക്കാര്‍ സെമിയില്‍ കടക്കും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റ്ന്‍), സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാകര്‍, ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ഡി ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജീവന്‍ സജന

Dominant India begin Women's Asia Cup defence with clash against arch rivals Pakistan .
നായകനെ ചൊല്ലി ഗംഭീറും ജയ്ഷായും തമ്മില്‍ തര്‍ക്കം?; ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com