ഇഷാന്‍ കിഷനും ശിഖര്‍ മോഹനും ഫിഫ്റ്റി; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ ലീഡ്

ഈസ്റ്റ് സോണിന് ആകെ ലീഡ് 584 റണ്‍സായി
ishan kishan
ഇഷാന്‍ കിഷന്‍BCCI
Updated on
1 min read

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ സൗത്ത് സോണിനെ 336 റണ്‍സിന് പുറത്താക്കി 372 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഈസ്റ്റ് സോണ്‍, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുകയാണ്. നാലാംദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന നിലയിലാണ് ഇഷാന്‍ കിഷനും സംഘവും. ആകെ ലീഡ് 584 റണ്‍സായി.

നാലാംദിനം ആറിന് 242 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗത്ത് സോണിന് 27.3 ഓവറുകളാണ് പിന്നീട് പിടിച്ചുനില്‍ക്കാനായത്. കഴിഞ്ഞ ദിവസം അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ക്യാപ്റ്റന്‍ തിലക് വര്‍മ അവസാനം വരെ പൊരുതി, സെഞ്ച്വറിക്ക് ഒറ്റ റണ്‍ അകലെ വീണത് സൗത്ത് സോണിന് നിരാശയായി. 211 പന്തില്‍ 9 ഫോറുകളുടെ അകമ്പടിയില്‍ 99 റണ്‍സ് നേടിയ താരത്തെ കുനൈന്‍ ഖുറേഷിയാണ് പുറത്താക്കിയത്. ചാമ മിലിന്ദ് 43 റണ്‍സ് നേടി. ഈസ്റ്റ് സോണിനായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെയാണ് ഈസ്റ്റ് സോണ്‍ തുടങ്ങിയത്. സ്‌കോര്‍ ബോഡില്‍ 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരന്‍ (3) എന്നിവരുടെ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. എന്നാല്‍ പിന്നീടൊന്നിച്ച ശിഖര്‍ മോഹന്‍ -ഇഷാന്‍ കിഷന്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കി. 80 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ച് എംഡി നിധീഷാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 52 റണ്‍സടിച്ച ശിഖര്‍ മോഹനെ ഷെയ്ഖ് റഷീദ് വിക്കറ്റിനു മുന്നില്‍ കുരുക്കി. സുദീപ് കുമാര്‍ ഘരാമി (2) റണ്ണൗട്ടായതോടെ സ്‌കോര്‍ അഞ്ചിന് 160.

അവസാന സെഷനില്‍ ശ്രദ്ധയോടെ കളിച്ച കുമാര്‍ കുശാഗ്ര -കുനൈന്‍ ഖുറേഷി സഖ്യം രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍ 200 കടത്തി. ഇരുവരും യഥാക്രമം 34, 26 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്. വമ്പന്‍ ലീഡ് ഉയര്‍ത്തിയതോടെ ഈസ്റ്റ് സോണ്‍, മത്സരത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച സൗത്ത് സോണിന് ബാറ്റിങ്ങിന് അവസരം നല്‍കിയേക്കും. മത്സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ ഈസ്റ്റ് സോണ്‍ വിജയികളാകും.

ishan kishan
പരിക്കില്‍ നിന്നും മുക്തനായി ഹര്‍ദിക് വീണ്ടും കളിക്കളത്തിലേക്ക്, ഇന്ത്യ എടീമില്‍
ishan kishan
ദീപ്തി ശർമയ്ക്ക് നേട്ടം; വനിതാ ടി20 റാങ്കിങിൽ 2 സ്ഥാനം മെച്ചപ്പെടുത്തി, ഒന്നാം റാങ്ക് വിട്ടുകൊടുക്കാതെ ശ്രീ ചരണി
ishan kishan
ബ്രെവിസ് പുറത്ത്, 3 വർഷത്തിന് ശേഷം തിരിച്ചെത്തി കോറ്റ്സി; ദക്ഷിണാഫ്രിക്ക ഏകദിന ടീമിനെ പ്രഖ്യാപിച്ചു
Summary

Duleep Trophy Final, East Zone vs South Zone: Ishan Kishan, Shikhar Mohan Scores Fifties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com