പരിക്കില്‍ നിന്നും മുക്തനായി ഹര്‍ദിക് വീണ്ടും കളിക്കളത്തിലേക്ക്, ഇന്ത്യ എടീമില്‍

ഋതുരാജ് ഗെയ്ക് വാദ് ആണ് ഇന്ത്യ എ ടീമിന്റെ നായകന്‍. ദേവ് ദത്ത് പടിക്കല്‍ വൈസ് ക്യാപ്റ്റനാണ്
Hardik Pandya
ഹര്‍ദിക് പാണ്ഡ്യfile
Edited By:
Updated on
1 min read

മുംബൈ: പരിക്കു മൂലം മാസങ്ങളായി കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കളമൊരുങ്ങുന്നു. ഈ മാസം അവസാനം നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യ എ ടീമില്‍ ഹര്‍ദികിനെ ഉള്‍പ്പെടുത്തി. ഫിറ്റ്‌നസ് വിജയിച്ചാല്‍ മാത്രമേ 32 കാരനായ ഹര്‍ദിക് പാണ്ഡ്യയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തൂ എന്നാണ് സൂചന.

Hardik Pandya
'നാല് വര്‍ഷമായി ചിത്രത്തില്‍ ഇല്ല' ബാല്ലണ്‍ ഡിഓറില്‍ മെസിക്ക് മറികടക്കാനാകാത്ത ക്രിസ്റ്റ്യാനോ നേട്ടം

കാലിലെ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ഹര്‍ദിക് ചികിത്സയിലായിരുന്നു. ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാല്‍, ഈ മാസം അവസാനം പുതുച്ചേരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ കളിച്ചേക്കും. ഋതുരാജ് ഗെയ്ക് വാദ് ആണ് ഇന്ത്യ എ ടീമിന്റെ നായകന്‍. ദേവ് ദത്ത് പടിക്കല്‍ വൈസ് ക്യാപ്റ്റനാണ്.

ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടിയ ഝാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുശാഗ്രയും ടീമിലിടം നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ എ ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ രണ്ടു സെഞ്ച്വറികള്‍ നേടിയ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് അകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ നായകന്‍. ബി സായ് സുദര്‍ശന്‍ ആണ് വൈസ് ക്യാപ്റ്റന്‍.

Hardik Pandya
2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല
Hardik Pandya
ബ്രെവിസ് പുറത്ത്, 3 വർഷത്തിന് ശേഷം തിരിച്ചെത്തി കോറ്റ്സി; ദക്ഷിണാഫ്രിക്ക ഏകദിന ടീമിനെ പ്രഖ്യാപിച്ചു
Summary

Hardik Pandya named in India A squad for Australia one-dayers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com