ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം
ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം

'ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്യണമായിരുന്നു'; ഇഷ്ടപ്പെട്ട ബാറ്റിങ് പങ്കാളി സേവാ​​ഗ് അല്ല; തുറന്നു പറഞ്ഞ് ​ഗംഭീർ

ധോനിയുമൊത്ത് നിരവധി മത്സരങ്ങളില്‍ കളിച്ചതിനെ കുറിച്ചും ഗംഭീര്‍ പറഞ്ഞു
Published on

ന്യൂഡൽഹി:  ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ സമീപനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ​ഗൗതം ഗംഭീര്‍.  ടീം  ആക്രമണ ക്രിക്കറ്റ് കളിക്കേണ്ടതായിരുന്നു. അതാണ് ടീം മധ്യഓവറുകളില്‍ പ്രതിരോധത്തിലായതെന്നും ഗംഭീര്‍ പറഞ്ഞു. 

''ഇതൊരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്, ഏറ്റവുമധികം ധൈര്യശാലികളായ ടീമായിരിക്കും ഫൈനലില്‍ വിജയിക്കുകയെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സമയം ആവശ്യമാണെന്നത് എനിക്കു മനസ്സിലാവും. പക്ഷെ 11 ഓവര്‍ മുതല്‍ 40 ഓവര്‍ വരെയെന്നത് വളരെ വലിയ സമയമാണ്. ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്യുകയെന്ന റിസ്‌ക്ക് എടുക്കേണ്ടതായിരുന്നു''.  ഗംഭീര്‍ പറഞ്ഞു.

വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി ആരെന്നും ​ഗംഭീർ തുറന്നു പറഞ്ഞു.  പലരും കരുതിയിരിക്കുന്നത് തന്റെ ഇഷ്ട ബാറ്റര്‍ വിരേന്ദര്‍ സേവാഗാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ധോനിയാണ് വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെന്നാണ് ഗംഭീര്‍ പറഞ്ഞത്.

'എംഎസ് ധോനിയായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി. അത് വീരേന്ദര്‍ സെവാഗ് ആണെന്നാണ് ആളുകള്‍ കരുതുന്നത്, എന്നാല്‍ ധോനിക്കൊപ്പം കളിക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍. ഞങ്ങള്‍ വലിയ കൂട്ടുകെട്ടുകള്‍ പങ്കിട്ടു,' ഗംഭീര്‍ പറഞ്ഞു.

ധോനിയുമൊത്ത് നിരവധി മത്സരങ്ങളില്‍ കളിച്ചതിനെ കുറിച്ചും ഗംഭീര്‍ പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ ഗംഭീര്‍ ഭൂരിഭാഗവും ബാറ്റിങ്ങിനിറങ്ങിയത് വിരേന്ദര്‍ സെവാഗിനൊപ്പമായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി മത്സരങ്ങളില്‍ ഓപ്പണിങ്ങിനിറങ്ങി. ധോനി സാധാരണയായി മധ്യനിരയിലാണ് ബാറ്റിങ്ങിനിറങ്ങുന്നത്.

പക്ഷെ ഗംഭീറും ധോനിയും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോഴെല്ലാം ഇരുവര്‍ക്കും ഇടയിലുള്ള കെമിസ്ട്രി വ്യക്തമായിരുന്നു.2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിതെ ധോനി- ഗംഭീര്‍ കൂട്ടുകെട്ട് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായിരുന്നു. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് വിജയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com