ലോകകപ്പ് ട്രോഫിയിലെ സ്വർണം 'ഉരുക്കി വിറ്റാൽ' ഇപ്പോൾ എന്ത് തടയും?

ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യം ഇരട്ടിയാക്കി സ്വർണ വില
FIFA World Cup Trophy
FIFA World Cup Trophyx
Updated on
2 min read

ന്യൂയോർക്ക്: സ്വർണ വിലയിലുണ്ടായ വൻ വർധനവ് ലോകകപ്പ് ജേതാക്കൾക്ക് സമ്മാനിക്കുന്ന സ്വർണ ട്രോഫിയുടെ മൂല്യവും വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. 2022ലെ ടൂർണമെന്റ് സമയത്തുള്ളതിനേക്കാൾ മൂല്യം ഇത്തവണത്തെ അധ്യായത്തിലെത്തുമ്പോൾ വർധിച്ചതായാണ് കണക്കുകൾ. ധനകാര്യ വിപണി വിവര ദാതാക്കളായ എൽഎസ്ഇജി യുടെ കണക്കുകൾ പ്രകാരം, 2022ലെ കഴിഞ്ഞ ടൂർണമെന്റിന് ശേഷം ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യം രണ്ടിരട്ടിയിലധികമായി വർധിച്ചു. ഇതിലടങ്ങിയിരിക്കുന്ന സ്വർണത്തിനു മാത്രം ഇപ്പോൾ ഏകദേശം 7,13,000 യുഎസ് ഡോളർ (ഏതാണ്ട് 6.73 കോടി രൂപ) വിലമതിക്കും. 6.175 കിലോഗ്രാം 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഈ ട്രോഫിയിൽ 4.93 കിലോഗ്രാം ശുദ്ധമായ സ്വർണമുണ്ട്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര അനിശ്ചിതത്വങ്ങൾ, ആഗോള വളർച്ചയിലെ മന്ദഗതി എന്നിവ കാരണം സ്വർണത്തിന്റെ വിലയിലുണ്ടായ വൻ വർധനവാണ് ട്രോഫിയുടെ മൂല്യവും ഉയർത്തിയത്. അടുത്തിടെയുണ്ടായ ഉയർന്ന നിരക്കുകളിൽ നിന്ന് സ്വർണ വില അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും, അതിന്റെ മൂല്യത്തിലെ ദീർഘകാല ട്രെൻഡ് അവിശ്വസനീയമാണെന്നു എൽഎസ്ഇജി മെറ്റൽസ് റിസർച്ചിന്റെ ലീഡ് അനലിസ്റ്റായ ദേബാജിത് സാഹ പറയുന്നു.

FIFA World Cup Trophy
'മെർലിൻ താറാവും'... ലോകകപ്പിലെ അനർഘ നിമിഷങ്ങളും; പന്ത് പറഞ്ഞ 'സുന്ദര വിശേഷങ്ങൾ'!

'ഫിഫ ലോകകപ്പ് ട്രോഫി അത് ഉയർത്തുന്ന കളിക്കാരെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്. എന്നാൽ അതിലടങ്ങിയിരിക്കുന്ന സ്വർണത്തിന്റെ അളവ് വർഷങ്ങളായി സ്വർണത്തിന്റെ മൂല്യം എത്രത്തോളം നാടകീയമായാണ് വർധിച്ചതെന്നു ഓർമിപ്പിക്കുന്ന ഒന്നാണ്'- അദ്ദേഹം വ്യക്തമാക്കി.

2022ൽ ഖത്തറിൽ അർജന്റീന കിരീടം ഉയർത്തിയപ്പോൾ ഈ ട്രോഫിയുടെ മൂല്യം ഏകദേശം 2,77,000 യുഎസ് ഡോളറായിരുന്നു (2.61 കോടി ഇന്ത്യൻ രൂപ). എന്നാൽ 1974ലെ ടൂർണമെന്റിന് മുന്നോടിയായി നിലവിലെ ഈ ഡിസൈൻ അവതരിപ്പിച്ചപ്പോൾ ഇതിന് ഏകദേശം 25,000 യുഎസ് ഡോളർ (ഏതാണ്ട് 24 ലക്ഷം രൂപ) മാത്രമായിരുന്നു വില എന്നോർക്കണം.

മറ്റ് പ്രമുഖ കായിക പോരാട്ടങ്ങൾക്ക് സമ്മാനിക്കുന്ന ട്രോഫികളൊന്നും സ്വർണത്തിൽ നിർമിച്ചവയല്ല. അതിനാൽ ലോകകപ്പ് സമ്മാനത്തിന്റെ ഉരുക്കുമ്പോഴുള്ള മൂല്യം മറ്റൊന്നിനുമില്ലാത്തവിധം ഉയർന്നതാണെന്നു സാരം. സ്റ്റെർലിങ് സിൽവറിൽ നിർമിച്ച യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ട്രോഫികളുടെ ഉരുക്കുമ്പോഴുള്ള വില യഥാക്രമം 16,950 യുഎസ് ഡോളറും 22,600 യുഎസ് ഡോളറുമാണ്.

FIFA World Cup Trophy
​'ഗോളിൽ' റെക്കോർഡ്; 'CR 7'ന് നൈക്കിയുടെ ​'ഗോൾഡൻ ബൂട്ട്' ആദരം

അമേരിക്കൻ കായിക ട്രോഫികളിൽ ഇൻഡ്യാനാപോളിസ് 500 കാറോട്ട മത്സരത്തിലെ വിജയിക്ക് നൽകുന്ന ബോർഗ്- വാർണർ ട്രോഫിയാണ് ഏറ്റവും മൂല്യമേറിയതും ഭാരമേറിയതുമായി കണക്കാക്കപ്പെടുന്നത്. 1.62 മീറ്റർ ഉയരമുള്ള ഇതിൽ ഏകദേശം 69 കിലോഗ്രാം സ്റ്റെർലിങ് സിൽവർ അടങ്ങിയിരിക്കുന്നു. ഇതിന്റെ മെൽറ്റ് വാല്യൂ ഏകദേശം 156,000 യുഎസ് ഡോളറാണ്.

പ്രീക്‌നെസ് സ്റ്റേക്‌സ് വിജയിക്ക് നൽകുന്ന വുഡ്‌ലോൺ വേസിന് ഏകദേശം 24,860 യുഎസ് ഡോളർ മെൽറ്റ് വാല്യൂ ഉണ്ട്. അതേസമയം ടിഫാനി ആൻഡ് കോ നിർമിക്കുന്നതും സൂപ്പർ ബൗൾ ചാംപ്യന്മാർക്ക് വർഷം തോറും നൽകുന്നതുമായ വിൻസ് ലൊംബാർഡി ട്രോഫിയിൽ 3.2 കിലോഗ്രാം സ്റ്റെർലിങ് സിൽവർ അടങ്ങിയിരിക്കുന്നു. ഇതിന്റെ മെൽറ്റ് വാല്യൂ ഏകദേശം 7,230 യുഎസ് ഡോളറാണ്.

FIFA World Cup Trophy
ഒച്ചോവ ചരിത്രത്തിലെ ആദ്യ ​ഗോൾ കീപ്പർ! റെക്കോർ‍ഡിൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾ‍ഡ‍ോയ്ക്കും ഒപ്പം
FIFA World Cup Trophy
മകനെ ‘പിച്ച് ഇൻവേഡർ’ എന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാർ തടഞ്ഞു; കണ്ണീരോടെ ഇടപെട്ട് ബ്രസീൽ താരം നെയ്മർ
FIFA World Cup Trophy
ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍
Summary

The FIFA World Cup trophy has surged more than two-fold in value since the last tournament in 2022, with its gold content now worth approximately USD 713,000, according to data from financial markets provider LSEG

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com