'എംബാപ്പെയെ ചവിട്ടി വീഴ്ത്തിയാൽ അടിച്ച് കണ്ണ് പൊട്ടിക്കും'... തമ്മിൽത്തല്ലി ഫ്രാൻസ്- പരാ​ഗ്വെ താരങ്ങൾ

ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ നിരന്തരം ഫൗൾ ചെയ്തതാണ് കൈയാങ്കളിയിലേക്ക് നയിച്ചത്
layers of France and Paraguay argue during the World Cup round of 16 soccer match in Philadelphia
France and Paraguay playersap
Updated on
1 min read

ഫിലാഡാൽഫിയ: ഫ്രാൻസ്- പരാ​ഗ്വെ പ്രീ ക്വാർട്ടർ മത്സരത്തിനിടെ താരങ്ങൾ തമ്മിൽ കൈയാങ്കളി നടന്നത് 2 തവണ. ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ നിരന്തരം ഫൗൾ ചെയ്തതാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. മത്സരം പുരോഗമിക്കുന്നതിനിടെയാണ് മൈതാനത്ത് താരങ്ങൾ തമ്മിൽത്തലാൻ ഒരുമ്പെട്ടത്.

മത്സരത്തിന്റെ 34ാം മിനിറ്റിലാണ് ആദ്യ സംഭവം. എംബാപ്പെയെ ഫൗൾ ചെയ്തതിന് പിന്നാലെയാണ് ഫ്രാൻസ്- പരാ​ഗ്വെ താരങ്ങൾ ഏറ്റുമുട്ടിയത്. റഫറി ഉടൻ തന്നെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

ഫ്രാൻസിന്റെ കിടിലൻ മുന്നേറ്റത്തിന് പിന്നാലെയാണ് സംഭവം. പരാ​ഗ്വെ ഗോൾമുഖം ലക്ഷ്യമാക്കി എംബാപ്പെ പന്തുമായി മുന്നേറി. ഇടതു വിങ്ങിൽ നിന്ന് ഡ്രിബിൾ ചെയ്ത് ഓടിക്കയറിയ എംബാപ്പെയെ പരാ​ഗ്വെ താരം ഫൗൾ ചെയ്ത് വീഴ്ത്തി. പിന്നാലെ എംബാപ്പെ പരാ​ഗ്വെ താരത്തെ പിടിച്ചുതള്ളി. ഇതോടെ പ്രശ്‌നം രൂക്ഷമായി. പിന്നാലെ ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ കൈയാങ്കളി തുടങ്ങി. റഫറി താരങ്ങളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സും അന്തരീക്ഷം ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് രംഗം ശാന്തമായത്.

layers of France and Paraguay argue during the World Cup round of 16 soccer match in Philadelphia
എംബാപ്പെ പെനാൽറ്റിയിൽ ഫ്രാൻസ് ക്വാർട്ടറിൽ; പരാ​ഗ്വെയെ ഒറ്റ ​ഗോളിൽ വീഴ്ത്തി

ഈ സംഭവം കഴിഞ്ഞ് 4 മിനിറ്റിനുള്ളിൽ അടുത്ത അടിയും പൊട്ടി. ഇത്തവണയും എംബാപ്പെയെ പരാ​ഗ്വെ താരം ഫൗൾ ചെയ്തതു തന്നെയായിരുന്നു പ്രകോപനം. കൗണ്ടർ അറ്റാക്കിനൊടുവിൽ പന്ത് വലതു വിങ്ങിലേക്ക് കൈമാറി ബോക്‌സിലേക്ക് ഓടുകയായിരുന്നു എംബാപ്പെ. അതിനിടെയാണ് ഫ്രഞ്ച് നായകനെ പരാ​ഗ്വെ താരം ഫൗൾ ചെയ്തു വീഴ്ത്തിയത്. ഇതും തർക്കത്തിലാണ് ഒടുവിൽ കലാശിച്ചത്. റഫറി ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്.

മത്സരത്തിൽ ഫ്രാൻസ് മറുപടിയില്ലാത്ത ഒറ്റ ​ഗോളിനു പരാ​ഗ്വെയെ വീഴ്ത്തി ക്വാർട്ടറിലേക്ക് മുന്നേറി. കിലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ​ഗോളിലാണ് ഫ്രാൻസിന്റെ ജയം.

layers of France and Paraguay argue during the World Cup round of 16 soccer match in Philadelphia
ഒനാഹി ഡബിളിൽ മൊറോക്കോ; കാനഡയെ തകർത്ത് ക്വാർട്ടറിൽ
layers of France and Paraguay argue during the World Cup round of 16 soccer match in Philadelphia
കിലിയൻ എംബാപ്പെയുടെ വി‍‍ഡിയോ കണ്ട് ഈജിപ്ത് താരങ്ങൾ പെനാൽറ്റി എടുത്തു! പിന്നീട് സംഭവിച്ചത്...
layers of France and Paraguay argue during the World Cup round of 16 soccer match in Philadelphia
'ഫുട്ബോൾ ലോകകപ്പോ... അതെന്താ'! അമേരിക്കൻ ജനത പറയുന്നു... 'ഹു കെയേഴ്സ്'
Summary

Kylian Mbappe fouled twice in the 34th and 38th minutes. Heated confrontation between France and Paraguay players. Referee intervention required to de-escalate on-field scuffles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com