സ്വീഡനെ 'കുരുക്കി' ജപ്പാന്‍ നോക്കൗട്ടില്‍; കാത്തിരിക്കുന്നത് ബ്രസീല്‍!

സമനില വഴങ്ങിയെങ്കിലും സ്വീഡനും നോക്കൗട്ടില്‍
Japan's Daizen Maeda (11) scores his team's first goal as Sweden's Alexander Bernhardsson (21) watches during the World Cup Group F soccer match between Japan and Sweden
japan vs swedenap
Updated on
1 min read

ഡാലസ്: ഗ്രൂപ്പ് എഫിലെ അവസാന പോരാട്ടത്തില്‍ സ്വീഡനെ 1-1നു സമനിലയില്‍ പിടിച്ച് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ ഫിഫ ലോകകപ്പ് നോക്കൗട്ടില്‍. രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോള്‍ അടിച്ചത്. അതും 6 മിനിറ്റിന്റെ വ്യത്യാസത്തിനിടെ. നോക്കൗട്ടില്‍ ബ്രസീലാണ് ജപ്പാന്റെ എതിരാളികള്‍. ഈ ലോകകപ്പില്‍ നോക്കൗട്ടിലെത്തിയ ഏക ഏഷ്യന്‍ ടീമും ജപ്പാന്‍ തന്നെ. സമനില വഴങ്ങിയെങ്കിലും സ്വീഡനും നോക്കൗട്ടിലെത്തിയിട്ടുണ്ട്.

കളിയില്‍ ആദ്യം ഗോളടിച്ചത് ജപ്പാനാണ്. 56ാം മിനിറ്റില്‍ ഡെയ്‌സന്‍ മയെദയാണ് സ്‌കോറര്‍. പിന്നാലെ സ്വീഡന്‍ 62ാം മിനിറ്റില്‍ സമനില പിടിച്ചു. ആന്തണി എലംഗയാണ് വല ചലിപ്പിച്ചത്.

Japan's Daizen Maeda (11) scores his team's first goal as Sweden's Alexander Bernhardsson (21) watches during the World Cup Group F soccer match between Japan and Sweden
കൻസാസ് സിറ്റിയിൽ പൂത്ത 'ഓറഞ്ച് വസന്തം'! ടുണീഷ്യയെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാര്‍

കളി തുടങ്ങിയതു മുതല്‍ ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും സജീവമായി. പക്ഷേ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം വന്നില്ല. നിരവധി അവസരങ്ങള്‍ ഇരു പക്ഷവും തുറന്നെടുത്തെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

രണ്ടാം പകുതിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരു ടീമുകളും ആഞ്ഞു ശ്രമിച്ചു. ഈ ശ്രമത്തിനിടെയാണ് ജപ്പാന്റെ ലീഡ് ഗോള്‍ വരുന്നത്. 56ാം മിനിറ്റില്‍ റിറ്റ്‌സു ഡോവാന്‍ നല്‍കിയ ത്രൂ പാസ് സ്വീകരിച്ച് മയെദ സ്വീഡിഷ് വലയിലേക്ക് നിറയൊഴിച്ചു.

Japan's Daizen Maeda (11) scores his team's first goal as Sweden's Alexander Bernhardsson (21) watches during the World Cup Group F soccer match between Japan and Sweden
പകച്ചു പോയി ജര്‍മനി; അട്ടിമറിച്ച് ഇക്വ'ഡോര്‍' തുറക്കുക തന്നെ ചെയ്തു; പുറത്തേക്കല്ല... നോക്കൗട്ടിലേക്ക്!

പക്ഷേ ജപ്പാന്‍ സംഘത്തിന്റെ ഗോള്‍ ആഘോഷം 6 മിനിറ്റ് നേരത്തേക്ക് മാത്രമായിരുന്നു. 62ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോകെറസിന്റെ അസിസ്റ്റില്‍ നിന്നു എലംഗ വല ചലിപ്പിച്ചു. താരത്തിന്റെ കിടിലന്‍ ലോങ് റെയ്ഞ്ച് ഷോട്ട് ജപ്പാന്‍ കീപ്പര്‍ സിയോന്‍ സുസുക്കിയെ നിഷ്പ്രഭനാക്കി വലയുടെ താഴെ മൂലയിലേക്ക് തുളച്ചു കയറി.

മത്സരത്തില്‍ ജയം പിടിക്കാന്‍ സ്വീഡന്‍ അവസാന ഘട്ടത്തില്‍ ആഞ്ഞ് ശ്രമിച്ചെങ്കിലും സിയോന്‍ സുസുക്കിയുടെ കൈകള്‍ ജപ്പാനെ രക്ഷപ്പെടുത്തി. ഇഞ്ച്വറി സമയത്ത് എലംഗയുടെ ഒരു കൗണ്ടര്‍ അറ്റാക്കും അലക്‌സാണ്ടര്‍ ഇസാക്കിന്റെ ഹെഡ്ഡറും സിയോന്‍ സുസുക്കി അവിസ്മരണീയ പ്രകടനം പുറത്തെടുത്ത് തട്ടിമാറ്റി സ്വീഡന്റെ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ച് മത്സരം സമനിലയില്‍ ഒതുക്കി.

Japan's Daizen Maeda (11) scores his team's first goal as Sweden's Alexander Bernhardsson (21) watches during the World Cup Group F soccer match between Japan and Sweden
'നാനാ ക്വാകു മന്ത്രവാദി' ആ 'ശാപം' പിൻവലിച്ചു... ഇനി ഹാരി കെയ്ൻ ​ഗോളടിക്കും!
Japan's Daizen Maeda (11) scores his team's first goal as Sweden's Alexander Bernhardsson (21) watches during the World Cup Group F soccer match between Japan and Sweden
നെയ്മർ മെസിയെക്കുറിച്ച് പറഞ്ഞത്! വൈറലായി വാക്കുകൾ (വിഡിയോ)
Japan's Daizen Maeda (11) scores his team's first goal as Sweden's Alexander Bernhardsson (21) watches during the World Cup Group F soccer match between Japan and Sweden
ലോകകപ്പ് ട്രോഫിയിലെ സ്വർണം 'ഉരുക്കി വിറ്റാൽ' ഇപ്പോൾ എന്ത് തടയും?
Summary

japan vs sweden played out a 1-1 draw at the Dallas Stadium, with both countries securing a spot in the round of 32 at the FIFA World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com