'അഞ്ച് മത്സരങ്ങള്‍, ഒരു ദിവസം പരിശീലനം, പൊരുത്തപ്പെടുക വളരെ പ്രയാസം'; ബിസിസിഐയെ 'കുത്തി' സഞ്ജു

'അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ടീമിന് ലഭിച്ചത് ഒരേയൊരു പരിശീലന സെഷന്‍ മാത്രമായിരുന്നു'
sanju samson
Sanju SamsonBCCI
Edited By:
Updated on: 
1 min read

ബംഗളൂരു: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഓപ്പണര്‍ എന്ന നിലയില്‍ മികച്ച ഇന്നിങ്‌സാണ് സഞ്ജു കാഴ്ചവെച്ചത്. പരമ്പരയിലെ നാല് മത്സരങ്ങളില്‍ 11, 82, 3, 56, 16 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സുകള്‍. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസാന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ തനിക്കും ടീം അംഗങ്ങള്‍ക്കും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക വളരെ പ്രയാസമേറിയ കാര്യമായിരുന്നുവെന്ന് പറയുകയാണ് സഞ്ജു സാംസണ്‍.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ടീമിന് ലഭിച്ചത് ഒരേയൊരു പരിശീലന സെഷന്‍ മാത്രമായിരുന്നു. ഓരോ മത്സരത്തിനും വ്യത്യസ്ത നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നതിനാലും, വേണ്ടത്ര പരിശീലന സെഷന്‍ ലഭിക്കാതെ നേരിട്ട് മത്സരത്തിനായി ഇറങ്ങേണ്ടി വന്നു, എന്നാല്‍ പിച്ചിനെ കുറിച്ചുള്ള മുന്‍ധാരണയാണ് ഇവിടെ പ്രയോജനം ചെയ്തതെന്നും സഞ്ജു പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനു മുന്നോടിയായി ബ്രോഡ്കാസ്റ്ററോട് സംസാരിക്കവെ സഞ്ജു പറഞ്ഞു.

മത്സരക്രമങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ബിസിസിഐയ്ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നതായിരുന്നു സഞ്ജു വാക്കുകള്‍. 'വളരെ സത്യസന്ധമായി പറഞ്ഞാല്‍, ഇപ്പോഴത്തെ മത്സരക്രമം അനുസരിച്ച് പരിശീലനത്തിനോ തയാറെടുപ്പുകള്‍ക്കോ വലിയ സമയം ലഭിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലാണ് നമ്മുടെ പരിചയസമ്പത്ത് തുണയാകുന്നത്. നല്ലൊരു മാനസികാവസ്ഥ നിലനിര്‍ത്താനും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' സഞ്ജു പറഞ്ഞു.

വിന്‍ഡീസിനെതിരായ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിലേക്ക് പറക്കുകയാണ്. 22നാണ് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഇതിനെക്കുറിച്ചും സഞ്ജു സംസാരിച്ചു. 'ഞങ്ങള്‍ 20-ാം തീയതി അവിടെയെത്തും, 21ന് പരിശീലനം നടത്തും, 22ന് മത്സരത്തിനിറങ്ങും. അതിനാല്‍, ഇവിടെ ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍ അവിടെയും തുടരാന്‍ ശ്രമിക്കും. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അല്‍പം സമയമെടുക്കും. അതുകൊണ്ട് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഞങ്ങള്‍ രണ്ടു, മൂന്നു പന്തുകള്‍ എടുക്കും. അനുഭവത്തിലൂടെ പഠിച്ച കാര്യങ്ങള്‍ പിന്തുടരുകയും സാഹചര്യങ്ങളെ മാനിച്ചുകൊണ്ട് കളിക്കുകയും ചെയ്യും.' സഞ്ജു പറഞ്ഞു.

sanju samson
"ഇന്ത്യ എത്ര കാലം വിദേശ പരിശീലകരെ ആശ്രയിക്കും...?"; രാജ്യത്തെ കോച്ചിംഗ് പ്രതിഭകള്‍ അവസരങ്ങള്‍ക്കായി പോരാടുന്നു: ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷ്
sanju samson
വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം
sanju samson
മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!
Summary

Five Matches, One Day Of Practice: Sanju Samson's Blunt Message To BCCI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com