കരുണിനെ നിലനിര്‍ത്തുമോ? സായ് തിരിച്ചുവരുമോ?; ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ മൂന്ന് മാറ്റത്തിന് സാധ്യത

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റത്തിന് വരെ സാധ്യത
India's captain Shubman Gill and Coach Gautam Gambhir during a practice session ahead of the fourth test cricket match between India and England
India's captain Shubman Gill and Coach Gautam Gambhir during a practice session ahead of the fourth test cricket match between India and Englandപിടിഐ
Updated on
2 min read

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റത്തിന് വരെ സാധ്യത. പരിക്കേറ്റ ആകാശ് ദീപിന് പകരം ടീമിലെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് പേസര്‍ അന്‍ഷുല്‍ കാംബോജിന് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരമായി ശാര്‍ദുല്‍ ഠാക്കൂറില്‍ ടീം വീണ്ടും പ്രതീക്ഷയര്‍പ്പിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമേ മറ്റൊരു മാറ്റവും കൂടി ടീമില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ബി സായ് സുദര്‍ശന്‍ മടങ്ങിയെത്തിയേക്കാം.

ആദ്യ മത്സരത്തില്‍ സായ് മൂന്നാം സ്ഥാനത്താണ് കളിച്ചത്. കരുണ്‍ നായര്‍ താഴെ ഇറങ്ങിയാണ് കളിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളില്‍ വണ്‍-ഡൗണ്‍ പൊസിഷനില്‍ കരുണ്‍ നായര്‍ക്കാണ് നറുക്ക് വീണത്. പരിക്കേറ്റ ആകാശിന് പകരം ടീമില്‍ ഇടം നേടുകയാണെങ്കില്‍ അന്‍ഷുല്‍ കാംബോജിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കും. ഓള്‍റൗണ്ടറുടെ റോളില്‍ നിതീഷ് റെഡ്ഡിക്ക് പകരക്കാരനായി ശാര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കുന്ന കാര്യമാണ് ടീം ആലോചിക്കുന്നത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് കരുണ്‍ നായരെ ഒഴിവാക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനോട് ചോദിച്ചപ്പോള്‍, കരുണ്‍ നായരില്‍ ക്യാപ്റ്റന്‍ വീണ്ടും പ്രതീക്ഷ പുലര്‍ത്തുന്ന തരത്തിലാണ് പ്രതികരിച്ചത്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ 33 കാരന്‍ 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്.

'കരുണ്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ആദ്യ മത്സരത്തില്‍ അദ്ദേഹം തന്റെ പൊസിഷനില്‍ കളിക്കാന്‍ പോയില്ല. ആറാമതായാണ് ബാറ്റ് ചെയ്തത്. ഇതുപോലുള്ള ഒരു പരമ്പരയില്‍ ഒരു കളിക്കാരന്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ റണ്‍സ് കണ്ടെത്തുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. പക്ഷേ അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് ഞാന്‍ കരുതുന്നു.നിങ്ങള്‍ക്കറിയാമോ?. ഒരിക്കല്‍ നിങ്ങള്‍ക്ക് 50 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ സോണിലേക്ക് തിരിച്ചെത്തി വലിയ റണ്‍സ് നേടാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന് ഇതുവരെ അത് സംഭവിച്ചിട്ടില്ല,'- മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.

India's captain Shubman Gill and Coach Gautam Gambhir during a practice session ahead of the fourth test cricket match between India and England
കേരളത്തിന് വീണ്ടും പ്രതീക്ഷയേകി അര്‍ജന്റീന ടീം; സര്‍ക്കാരുമായി ചര്‍ച്ച നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് മേധാവി

ഇത്തരമൊരു സാഹചര്യത്തില്‍, നാലാം ടെസ്റ്റിനുള്ള ടീമില്‍ സുദര്‍ശന് സ്ഥാനം ലഭിച്ചാല്‍ ആരെയാണ് പകരം വെയ്ക്കുക എന്ന് പ്രവചിക്കുക പ്രയാസമാണ്. എന്നാല്‍, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് ഓള്‍റൗണ്ടര്‍മാരോടുള്ള സ്‌നേഹം കണക്കിലെടുക്കുമ്പോള്‍, നിതീഷിന് പകരം സായിയെ തെരഞ്ഞെടുക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് , സായ് സുദര്‍ശന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍/ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്

India's captain Shubman Gill and Coach Gautam Gambhir during a practice session ahead of the fourth test cricket match between India and England
സെഞ്ച്വറി കരുത്തില്‍ ഹര്‍മന്‍പ്രീത്; ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം, പരമ്പര
Summary

The Indian cricket team looks set to make three changes to the roster for the 4th Test against England in Manchester, starting Wednesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com