വീണ്ടും 'വെള്ളി'യില്‍ തിളങ്ങി ഇന്ത്യ; 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങ്

സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍
Gulveer Singh Asian Games 2026
Gulveer Singhx
Updated on: 
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ മുന്നേറ്റം തുടരുന്നു. പുരുഷന്‍മാരുടെ 10,000 മീറ്ററിലും ഇന്ത്യ മെഡല്‍ നേടി. ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് വെള്ളി സ്വന്തമാക്കി. നേരത്തെ ഇന്ത്യയുടെ സീമ കുമാരി വനിതകളുടെ 10,000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.

28:29.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീറിന്റെ വെള്ളി നേട്ടം. നേരിയ വ്യത്യാസത്തിലാണ് താരത്തിനു സ്വര്‍ണം നഷ്ടമായത്. ബഹ്‌റൈന്‍ താരം ബിര്‍ഹാനു ബല്യുവിനാണ് സ്വര്‍ണം. താരം 28:27.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്.

Gulveer Singh Asian Games 2026
ഷോട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം, ടേബിൾ ടെന്നീസിലും

നേരത്തെ വനിതകളുടെ ഷോട്പുട്ടിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. മന്‍പ്രീത് കൗറാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 21ല്‍ എത്തി. 2 സ്വര്‍ണം, 9 വെള്ളി, 10 വെങ്കലം മെഡലുകളുമായി ഇന്ത്യ നിലവില്‍ 12ാം സ്ഥാനത്ത്.

നാലാം ശ്രമത്തില്‍ മന്‍പ്രീത് 17.17 മീറ്റര്‍ ദൂരം താണ്ടിയാണ് വെങ്കലം ഉറപ്പിച്ചത്. മറ്റൊരു ഇന്ത്യന്‍ താരമായ കൃഷ്ണ ജയശങ്കര്‍ മേനോനായിരുന്നു മന്‍പ്രീതിനു വെല്ലുവിളിയായി നിന്നത്. താരത്തിനു പക്ഷേ 16.57 മീറ്ററാണ് താണ്ടാനായത്. ഈയിനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും.

Gulveer Singh Asian Games 2026
വിജയ് ദാഹിയ ഡല്‍ഹി പരിശീലകന്‍; കോഹ്‌ലിയുടെ കുട്ടിക്കാല കോച്ച് മെന്റര്‍
Gulveer Singh Asian Games 2026
അഫ്ഗാനെ എറിഞ്ഞു വീഴ്ത്തി നേപ്പാള്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വന്‍ അട്ടിമറി!
Summary

Gulveer Singh misses out on gold but wins silver in the men’s 10,000m final, clocking 28:29.38. Bahrain’s Birhanu Balew takes gold in 28:27.51, while compatriot Albert Kiptoo wins bronze in 28:34.38

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com