

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. പരിക്കാണ് തിരിച്ചു വരവ് വീണ്ടും വൈകിപ്പിച്ചത്. കഴിഞ്ഞ ദിവസം വലത് കാലില്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെ താരം വീണ്ടും പരിശോധനകള്‍ക്ക് വിധേയനായി.
ഓസ്‌ട്രേലിയ എ ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെ തിരിച്ചു വരാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പരിക്ക് വിലങ്ങായത്. ഒക്ടോബര്‍ 6 മുതലാണ് ഇന്ത്യ എ- ഓസ്‌ട്രേലിയ എ പരമ്പര. ഈ പരമ്പരയില്‍ ഹര്‍ദിക് കളിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. പരിക്ക് മാറാത്തതിനാല്‍ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിക്കിനെ തുടര്‍ന്നു ഹര്‍ദിക് മത്സര ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ഹര്‍ദിക് ഉള്ളത്. സമാന പരിക്കാണ് അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിനുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കാതിരിക്കാന്‍ കാരണമായത്.
ഇതോടെ അടുത്ത മാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിലും താരത്തെ പരിഗണിക്കുമോ എന്ന കാര്യം സംശയമാണ്. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കുന്ന പ്രീമിയം ഓള്‍ റൗണ്ടര്‍ കൂടിയാണ് ഹര്‍ദിക് എന്നതിനാല്‍ പരിക്ക് മാറാന്‍ വേണ്ടത്ര സമയം താരത്തിനു അനുവദിക്കുക എന്നതാണ് നിലവില്‍ ബിസിസിഐ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates