മാഞ്ചസ്റ്റർ സിറ്റിയുടെ എല്ലാ കിരീടങ്ങളും പോകും? ​ക്ലബിനെതിരെ ഗുരുതര കുറ്റങ്ങൾ!

കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികൾ
Manchester City found guilty
haaland, Manchester Cityx
Updated on: 
2 min read

ലണ്ടൻ: സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ വമ്പൻമാരായ മാ‍ഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി. ക്ലബിനെതിരെ ​ഗുരുതര കണ്ടെത്തലുകളെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സാമ്പത്തിക ക്രമക്കേടിൽ ക്ലബിനെതിരെ പ്രീമിയർ ലീ​ഗ് നൽകിയ 115 കേസുകളിൽ 114 സാമ്പത്തിക ക്രമക്കേടുകളിലും മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരെന്നു കണ്ടെത്തി. ഇതോടെ ക്ലബിന്റെ മുൻകാല പ്രീമിയർ ലീ​ഗ് കിരീടങ്ങൾ അടക്കമുള്ളവ നഷ്ടമാകുന്ന കടുത്ത ശിക്ഷാ നടപടികളാണ് അവരെ കാത്തിരിക്കുന്നത്.

എട്ട് വർഷം നീണ്ട നിയമ നടപടികൾക്കൊടുവിൽ സ്വതന്ത്ര കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. സിറ്റിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സാധ്യമായ എല്ലാ നടപടികളും അവർ നേരിടേണ്ടി വരും. വിധിക്കെതിരെ അപ്പീൽ പോകാനുള്ള അവസരം ക്ലബിനുണ്ട്.

പ്രീമിയർ ലീ​ഗിന്റെ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കേസിലെ പ്രധാന ഭാ​ഗങ്ങൾ ഇനിയും തീർപ്പാകാനുണ്ടെന്നുമാണ് ക്ലബിന്റെ നിലപാട്. 'പ്രീമിയർ ലീ​ഗ് ബോർഡും എക്സിക്യൂട്ടീവും യാതൊരുവിധ പക്ഷപാതവുമില്ലാതെ സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജൻസിയായി പ്രവർത്തിക്കും എന്ന വിശ്വാസത്തിലാണ് കഴിഞ്ഞ 8 വർഷമായി ക്ലബ് നിർദ്ദിഷ്ട നിയമ നടപടികളെ കൃത്യമായി ബഹുമാനിച്ചു പോന്നത്'- സിറ്റി വക്താവ് പ്രതികരിച്ചു.

2009നും 2018നും ഇടയിൽ നടന്ന സാമ്പത്തിക ലംഘനങ്ങളെക്കുറിച്ച് നാല് വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് 2023 ഫെബ്രുവരിയിൽ പ്രീമിയർ ലീ​ഗ്, ക്ലബിനെതിരെ കേസ് ചുമത്തിയത്. കളിക്കാർക്കും പരിശീലകർക്കും നൽകിയ പ്രതിഫലത്തിന്റെ വിശദാംശങ്ങൾ അടക്കം കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകുന്നതിൽ സിറ്റി ക്ലബ് പരാജയപ്പെട്ടു എന്നാണ് പ്രീമിയർ ലീ​ഗിന്റെ പ്രധാന ആരോപണം.

യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങളുടെ ലംഘനങ്ങളും പ്രീമിയർ ലീ​ഗിന്റെ ലാഭം, സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും ഈ കേസുകളുടെ പരിധിയിൽ വരും. എന്നാൽ എല്ലാ ആരോപണങ്ങളും ക്ലബ് തുടർച്ചയായി നിഷേധിച്ചു വരികയാണ്. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട കാലത്തെ നേട്ടങ്ങളെ ഈ വിധി സാരമായി തന്നെ ബാധിക്കുമെന്നാണ് വിവരം. ചുമത്തപ്പെടുന്ന ശിക്ഷയുടെ കഠിന്യമായിരിക്കും ക്ലബിന്റെ ഭാവി നിർണയിക്കുക.

Manchester City found guilty
'ഔട്ടാക്കി... തെറിയോട് തെറി... തോന്ന്യാസം വിളിച്ചാൽ വിട്ടുകൊടുക്കില്ല'

കാത്തിരിക്കുന്ന ശിക്ഷ

പിഴ ചുമത്തൽ, പോയിന്റുകൾ വെട്ടിക്കുറയ്ക്കൽ, ലീ​ഗിൽ നിന്നു പുറത്താകൽ തുടങ്ങി വിവിധ തരത്തിലുള്ള ശിക്ഷകൾ പ്രീമിയർ ലീ​ഗ് നിയമങ്ങളിലുണ്ട്. മുൻ കാലങ്ങളിലെ പോയിന്റുകൾ വെട്ടിക്കുറച്ചാൽ അത് മുൻ സീസണുകളിലെ പോയിന്റ് പട്ടികയെ ബാധിക്കും. അന്വേഷണ കാലയളവിൽ ക്ലബ് നേടിയ കിരീടങ്ങളുടെ സാധുതയെ പോലും ശിക്ഷ സംശയത്തിലാക്കും.

2008ൽ ഷെയ്ഖ് മൻസൂറിന്റെ അബുദാബി യുനൈറ്റഡ് ​​ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം സിറ്റി 8 പ്രീമിയർ ലീ​ഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ ആറ് കിരീടങ്ങളും പ്രീമിയർ ലീ​ഗിന്റെ അന്വേഷണ പരിധിയിലുള്ള കാലയളവിലാണ് ക്ലബ് നേടിയത്. കൂടാതെ പുതിയ ഉടമസ്ഥർ വന്ന ശേഷം നാല് എഫ്എ കപ്പ്, ഏഴ് ലീ​ഗ് കപ്പ്, ഒരു ചാംപ്യൻസ് ലീ​ഗ് കിരീടവും സിറ്റി സ്വന്തമാക്കിയിട്ടുണ്ട്.

കേസിലേക്കുള്ള വഴി

2018 നവംബറിൽ ജർമൻ മാ​ഗസിനായ ഡെർ സ്പീ​ഗൽ ക്ലബിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ പുറത്തു വിട്ടതോടെയാണ് പ്രീമിയർ ലീ​ഗ് അന്വേഷണം ആരംഭിച്ചത്. രേഖകൾ പുറത്തു വന്നതോടെ സിറ്റിയുടെ സാമ്പത്തിക ഇടപാടുകൾ കടുത്ത നിരീക്ഷണത്തിലായി. 2009നും 2018നും ഇടയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നീണ്ട അന്വേഷണത്തിനു വഴി വയ്ക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാക്കി 2023 ഫെബ്രുവരിയിൽ പ്രീമിയർ ലീ​ഗ് സിറ്റിക്കെതിരെ കേസ് ചുമത്തി. പിന്നാലെ കേസ് ഒരു സ്വതന്ത്ര കമ്മീഷനു കൈമാറി.

ക്ലബിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന ഒറ്റ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിറ്റി ഉടമസ്ഥർ. കേസെടുത്ത നടപടിയിൽ സിറ്റി നേരത്തെ അദ്ഭുതം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിഷേധിക്കാനാകാത്ത തെളിവുകളുടെ ശേഖരം ഒരു സ്വതന്ത്ര കമ്മീഷനു മുന്നിൽ ഹാജരാക്കാൻ ലഭിച്ച അവസരത്തെ സ്വാ​ഗതം ചെയ്യുന്നതായും സിറ്റി ക്ലബ് ആത്മവിശ്വാസത്തോടെ പ്രതികരിച്ചിരുന്നു.

സിറ്റിക്കെതിരെ യുവേഫ

ഡെർ സ്പീ​ഗൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് യുവേഫ നേരത്തെ സിറ്റിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. പിന്നാലെ 2020 ഫെബ്രുവരിയിൽ സിറ്റിയെ യൂറോപ്യൻ ടൂർണമെന്റുകളിൽ നിന്നു രണ്ട് വർഷത്തെ വിലക്കും 30 ദശലക്ഷം യൂറോ പിഴ ചുമത്തുകയും ചെയ്തു.

സിറ്റി ഇതിനെതിരെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിനെ (സിഎഎസ്) സമീപിച്ചു. അഞ്ച് മാസത്തിനു ശേഷം വിലക്ക് റദ്ദാക്കുകയും ചെയ്തു. ആരോപിക്കപ്പെട്ട ഫെയർ പ്ലേ ലംഘനങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കായിക കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം യുവേഫ അന്വേഷണവുമായി സിറ്റി സ​ഹ​കരിക്കാതിരിക്കുന്നതും പ്രധാനപ്പെട്ട പല തെളിവുകളും ഹാജരാകാത്തതിലും ക്ലബ് കുറ്റക്കാരെന്നു കോടതി വിധിച്ചു. ​ഗുരുതര നിയമ ലംഘനമാണ് ക്ലബിന്റെ ഭാ​ഗത്തു നിന്ന് ഇക്കാര്യത്തിലുണ്ടായതെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. പിഴ ഒഴിവാക്കിയില്ലെങ്കിലും തുക കുറച്ച് നൽകിയാൽ മതിയെന്നും കോടതി വിധിച്ചു.

യുവേഫയുടെ നടപടികളിൽ നിന്നു തികച്ചും സ്വതന്തമായാണ് വിഷയത്തെ പ്രീമിയർ ലീ​ഗ് സമീപിച്ചത്. അന്വേഷണവും ആ നിലയ്ക്ക് തന്നെയാണ് മുന്നോട്ടു പോയതും. 114 കേസുകളിൽ സിറ്റി കുറ്റക്കാരാണെന്നു കണ്ടെത്തിയ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഇനി കമ്മീഷൻ പ്രഖ്യാപിക്കാനിരിക്കുന്ന ശിക്ഷാ നടപടികളിലേക്കും ക്ലബ് പോകുന്ന അപ്പീലിലേക്കുമാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

Manchester City found guilty
അമ്പരപ്പിച്ച് ഒറ്റ കൈ ക്യാച്ച്! 75 റണ്‍സ്, വിക്കറ്റ്; മാര്‍ക്കോ യാന്‍സന്‍ സച്ചിനൊപ്പം
Manchester City found guilty
ചരിത്ര നേട്ടത്തില്‍ ഭരണിക; ഏഷ്യന്‍ ഗെയിംസ് പോള്‍ വാള്‍ട്ടില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍!
Summary

Manchester City have been found guilty of 114 out of 115 charges brought by the Premier League over alleged financial breaches, with the club now awaiting sanctions that could put some of their historic league titles at risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com