ചരിത്ര നേട്ടത്തില്‍ ഭരണിക; ഏഷ്യന്‍ ഗെയിംസ് പോള്‍ വാള്‍ട്ടില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍!

ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 22ല്‍ എത്തി
Baranica Elangovan Asian Games 2026
Baranica Elangovan x
Updated on: 
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് പോള്‍ വാള്‍ട്ടില്‍ മെഡല്‍. വനിതകളുടെ പോള്‍ വാള്‍ട്ടില്‍ ഇന്ത്യയുടെ ഭരണിക ഇളങ്കോവന്‍ വെങ്കലം നേടി. ഈയിനത്തില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായത്ത നേട്ടവും താരം എഴുതി ചേര്‍ത്തു. 4.25 മീറ്റര്‍ താണ്ടിയാണ് താരം കസാഖിസ്ഥാന്‍ താരം പൊളിന ഇവാനോവയുമായി വെങ്കലം പങ്കിട്ടത്. നേരത്തെ പുരുഷന്‍മാരുടെ 10,000 മീറ്ററിലും വനിതകളുടെ ഷോട്പുട്ടിലും ഇന്ത്യ അത്‌ലറ്റിക്‌സ് മെഡലുകള്‍ നേടിയിരുന്നു.

ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 22ല്‍ എത്തി. 2 സ്വര്‍ണം, 9 വെള്ളി, 11 വെങ്കലം മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

Baranica Elangovan Asian Games 2026
വീണ്ടും 'വെള്ളി'യില്‍ തിളങ്ങി ഇന്ത്യ; 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങ്

പുരുഷന്‍മാരുടെ 10,000 മീറ്ററില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് വെള്ളി സ്വന്തമാക്കി. നേരത്തെ ഇന്ത്യയുടെ സീമ കുമാരി വനിതകളുടെ 10,000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.

28:29.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീറിന്റെ വെള്ളി നേട്ടം. നേരിയ വ്യത്യാസത്തിലാണ് താരത്തിനു സ്വര്‍ണം നഷ്ടമായത്. ബഹ്‌റൈന്‍ താരം ബിര്‍ഹാനു ബല്യുവിനാണ് സ്വര്‍ണം. താരം 28:27.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്.

വനിതകളുടെ ഷോട്പുട്ടിലാണ് ഇന്ത്യയുടെ മറ്റൊരു മെഡല്‍ നേട്ടം. മന്‍പ്രീത് കൗറാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. നാലാം ശ്രമത്തില്‍ മന്‍പ്രീത് 17.17 മീറ്റര്‍ ദൂരം താണ്ടിയാണ് വെങ്കലം ഉറപ്പിച്ചത്. മറ്റൊരു ഇന്ത്യന്‍ താരമായ കൃഷ്ണ ജയശങ്കര്‍ മേനോനായിരുന്നു മന്‍പ്രീതിനു വെല്ലുവിളിയായി നിന്നത്. താരത്തിനു പക്ഷേ 16.57 മീറ്ററാണ് താണ്ടാനായത്. ഈയിനത്തില്‍ ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും.

Baranica Elangovan Asian Games 2026
ഷോട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം, ടേബിൾ ടെന്നീസിലും
Baranica Elangovan Asian Games 2026
വിജയ് ദാഹിയ ഡല്‍ഹി പരിശീലകന്‍; കോഹ്‌ലിയുടെ കുട്ടിക്കാല കോച്ച് മെന്റര്‍
Summary

Baranica Elangovan adds another athletics medal for India, winning bronze in the women’s pole vault final. She finishes joint third after failing to clear 4.25m and shares the bronze with Kazakhstan’s Polina Ivanova

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com