

ബംഗളൂരു: ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള, ലോകകപ്പ് കളിച്ച പാനമയെ 1-1നു സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിലാണ് ഇന്ത്യയുടെ ജയത്തിന്റെ വിലയുള്ള സമനില. ഇന്ത്യയുടെ മൂന്ന് അന്താരാഷ്ട്ര പോരാട്ടങ്ങളില്‍ ആദ്യത്തെ മത്സരമാണിത്. ഉറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇന്ത്യക്ക് കരുത്താകുന്നതാണ് ഈ സമനില.
ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം ഗോളടിച്ചത്. രണ്ടാം പകുതിയിലാണ് പാനമ സമനില ഗോള്‍ നേടിയത്. റയാന്‍ വില്ല്യംസിലൂടെ കളിയുടെ 41ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
68ാം മിനിറ്റിലാണ് പാനമ സമനില ഗോള്‍ നേടുന്നത്. ഒമര്‍ വലന്‍സിയയാണ് വല ചലിപ്പിച്ചത്. താരത്തിന്റെ ലോങ് റേഞ്ചർ ഷോട്ടാണ് ഗോളായത്.
ഫിഫ ലോക റാങ്കിങില്‍ 138ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. പാനമ 44ാം റാങ്കിലും. 94 റാങ്കുകളുടെ വ്യത്യാസമുള്ള കരുത്തരായ എതിരാളിക്കെതിരെ മികച്ച ഫുട്‌ബോള്‍ പുറത്തെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചതു തന്നെ നേട്ടമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates