ഹർദികിനെ കൊണ്ട് പൊറുതിമുട്ടി; അടുത്ത ക്യാപ്റ്റനെ രോഹിത് തീരുമാനിക്കും!

ഹർദികിനെ ക്യാപ്റ്റനാക്കിയ തീരുമാനം അമ്പേ പാളിയെന്നു തിരിച്ചറിഞ്ഞ് മുംബൈ ഇന്ത്യൻസ്
Hardik Pandya, Rohit Sharma
Hardik Pandya, Rohit Sharmax
Updated on
2 min read

മുംബൈ: ഐപിഎല്ലിൽ ഈ സീസണിൽ ദയനീയ പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസിന്റേത്. കളിച്ച 14 കളിയിൽ 4 ജയം മാത്രമാണ് അവർക്കുള്ളത്. ടീമിൽ വലിയ പ്രതിസന്ധികളാണ് ഉടലെടുത്തത്. പിന്നാലെ ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കാൻ മുംബൈ മാനേജ്മെന്റ് ഒരുങ്ങുന്നതായും താരം ഈ സീസണോടെ ടീം വിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ടീമിൽ തുടരാൻ ഹർദിക് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വിവരം.

2024ൽ ടീമിന്റെ നായകനായി എത്തിയ ഹർ​ദികിനു കീഴിൽ കഴിഞ്ഞ മൂന്ന് സീസണിലും ഒരു മുന്നേറ്റവും ടീമിനുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഹർദികിനെ തിരിച്ചെത്തിച്ച പദ്ധതി അമ്പേ പാളിയെന്നു ടീം അധികൃതർക്കു പൂർണ ബോധ്യം വന്നത്. അടുത്ത സീസണിൽ നഷ്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ അവർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.

Hardik Pandya, Rohit Sharma
ബൗളിങ് റഡ‍ാറിൽ 'ബേബി ബോസ്'! ഫൈനലുറപ്പിക്കാൻ രാ​ജസ്ഥാനും ​ഗുജറാത്തും

അടുത്ത നായകൻ ആര് വേണമെന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് സഹായം തേടുന്നത് മുൻ നായകൻ കൂടിയായ രോഹിത് ശർമയോടാണ്. അടുത്ത സീസണിൽ രോഹിതിന്റെ പൂർണ പിന്തുണയുള്ള ഒരു താരമായിരിക്കും മുംബൈ ഇന്ത്യൻസിനെ 2027ലെ ഐപിഎല്ലിൽ നയിക്കുക. രോഹിതിനെ മാറ്റിയാണ് 2024ൽ ​ഗുജറാത്ത് ടൈറ്റൻസിനു കപ്പ് സമ്മാനിച്ച ഹർദിക് പാണ്ഡ്യയെ നായകനായി മുംബൈ എത്തിച്ചത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നുവെന്ന പാഠം മാനേജ്മെന്റ് ഉൾക്കൊണ്ടതായും ഇനിയൊരു താരത്തെ നായകനായി തിരഞ്ഞെടുക്കുമ്പോൾ രോഹിതിനു ആ കാര്യത്തിൽ നിർണായക പങ്കുണ്ടാകുമെന്നാണ് വിവരം.

രോഹിത് ശർമ ക്യാപ്റ്റനാകില്ലെന്നു ഉറപ്പാണ്. ജസ്പ്രിത് ബുംറയെ നായകനാക്കണമെന്നു അതിനിടെ മുംബൈ ആരാധകർ സമൂഹ മാധ്യമങ്ങൾ വഴി മുറവിളി ഉയർത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല.

മാനേജ്മെന്റുമായുള്ള ബന്ധം പൂർണമായും തകർന്നതോടെയാണ് ഹർദിക് ടീം വിടാൻ ആ​ഗ്രഹിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുന്നതു മാത്രമല്ല. വ്യക്തിപരമായ ചില പ്രശ്നങ്ങളും താരത്തിന്റെ ടീമിൽ നിന്നുള്ള പടിയിറക്കത്തിനു പിന്നിലുണ്ട്.

Hardik Pandya, Rohit Sharma
നെയ്മർ ലോകകപ്പ് കളിക്കുമോ? വീണ്ടും വഴി മുടക്കി പരിക്ക്; 3 ആഴ്ച വിശ്രമം വേണം

ഹർദിക് നായകനായ ​ഗുജറാത്ത് കന്നി വരവിൽ തന്നെ കിരീടം നേടി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. അത് ഹർദികിന്റെ മാത്രം മികവായിരുന്നില്ലെന്നു കഴിഞ്ഞ മൂന്ന് സീസൺ കൊണ്ടു തന്നെ മുംബൈ ആരാധകർക്കു മനസിലായി. ​ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റയുടെ നിർണായക തന്ത്രങ്ങളാണ് കിരീട നേട്ടത്തിൽ നിർണായകമായതെന്നും വ്യക്തമായി. നെഹ്റയെ മുംബൈ പരിശീലകനായി എത്തിക്കുമോ എന്ന ചോദ്യത്തിനു മറ്റൊരു ടീമിന്റെ ക്യാപ്റ്റനേയും കോച്ചിനേയും നേരിട്ട് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നായിരുന്നു മുംബൈ ടീമിനോടടുത്ത വൃത്തങ്ങൾ നൽകിയ മറുപടി.

എന്തായാലും ഹർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലെ ഭാവി സംബന്ധിച്ച് അടുത്തു തന്നെ ഔദ്യോ​ഗിക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം. ഒന്നുറപ്പാണ് ഹർദിക് പാണ്ഡ്യ ഇനി മുംബൈ ജേഴ്സിയിൽ കളിക്കാൻ സാധ്യതയില്ല.

Hardik Pandya, Rohit Sharma
ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ യാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍ പുറത്ത്; കനത്ത ചൂട് ചതിച്ചു
Summary

Rohit Sharma: Hardik Pandya is looking to leave Mumbai Indians after relationship breakdown with the management

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com