ഞാന്‍ ഫോട്ടോ: പിടിഐ
ഞാന്‍ ഫോട്ടോ: പിടിഐ

'ആ ഇന്നിങ്‌സ് കണ്ട് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടത് ഞാന്‍ ആണ്'; ലക്ഷ്യം വെളിപ്പെടുത്തി പാറ്റ് കമിന്‍സ്‌

കളിയുടെ അവസാന ഘട്ടത്തിലാണ് ഞാന്‍ ക്രീസിലേക്ക് എത്തുന്നത്. പന്ത്ബൗണ്ടറി റോപ്പ്‌സ് കടത്തുക എന്ന ചിന്ത മാത്രമാണ് എനിക്കുണ്ടായത്
Published on

പുനെ: ആ ഇന്നിങ്‌സ് കണ്ട് ഏറ്റവും കൂടുതല്‍ ഞെട്ടിയത് ഞാന്‍ തന്നെ...15 പന്തില്‍ നിന്ന് 56 റണ്‍സ് അടിച്ചു കൂട്ടിയ പാറ്റ് കമിന്‍സ് പറയുന്നത് ഇങ്ങനെ. അമിതമായി ആലോചിക്കാനൊന്നും നിന്നില്ലെന്നാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസീസ് താരം പറയുന്നത്. 

ഈ ഇന്നിങ്‌സ് കണ്ട് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടത് ഞാനാവും. അങ്ങനെ കളിക്കാനായതില്‍ സന്തോഷം. എന്റെ ഏരിയയിലാണ് വരുന്നത് എങ്കില്‍ ബാറ്റ് സ്വിങ് ചെയ്യിക്കാമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ അവിടെ അമിതമായി ചിന്തിച്ചു കൂട്ടിയില്ല, മുംബൈക്കെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയതിന് പിന്നാലെ കമിന്‍സ് പറയുന്നു. 

കളിയുടെ അവസാന ഘട്ടത്തിലാണ് ഞാന്‍ ക്രീസിലേക്ക് എത്തുന്നത്. പന്ത്ബൗണ്ടറി റോപ്പ്‌സ് കടത്തുക എന്ന ചിന്ത മാത്രമാണ് എനിക്കുണ്ടായത്. ഭാഗ്യം കൊണ്ട് അതിന് സാധിച്ചു. ബുമ്രക്കെതിരെ ബാറ്റ് ചെയ്യുമ്പോഴെല്ലാം കഴിയുന്നത്ര ഹാര്‍ഡ് ആയാണ് ഹിറ്റ് ചെയ്തത് എന്നും കമിന്‍സ് പറഞ്ഞു. 

ആറ് ഡെലിവറി കൊണ്ട് കമിന്‍സ് കളി ഫിനിഷ് ചെയ്തു

അവസാന അഞ്ച് ഓവറില്‍ 35 റണ്‍സാണ് കൊല്‍ക്കത്തക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ ആറ് ഡെലിവറി കൊണ്ട് കമിന്‍സ് കളി ഫിനിഷ് ചെയ്തു. ആറ് സിക്‌സും നാല് ഫോറുമാണ് കമിന്‍സിന്റെ ബാറ്റില്‍ നിന്ന് വന്നത്. 14 പന്തില്‍ അര്‍ധ ശതകം കണ്ടെത്തി ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധ ശതകത്തിനൊപ്പവും കമിന്‍സ് എത്തി. 

വെങ്കടേഷ് അയ്യറിനൊപ്പം 2.1 ഓവറില്‍ 61 റണ്‍സ് ആണ് കമിന്‍സ് അടിച്ചെടുത്തത്. വെങ്കി ആയിരുന്നു ക്രീസില്‍. എനിക്ക് ഏതാനും ഷോട്ട് കളിക്കാനായാല്‍ വെങ്കിയുടെ ജോലി എളുപ്പമാവും എന്നാണ് കരുതിയത്. ദൂരം കുറഞ്ഞ ബൗണ്ടറി ഏരിയയിലേക്കായിരുന്നു എന്റെ ശ്രദ്ധ. ഓരോ പന്തും സിക്‌സോ ഫോറോ പറത്തുക എന്നതായിരുന്നു തന്റെ ചിന്തയെന്നും കമിന്‍സ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com