ഇന്ത്യക്ക് 131 റണ്‍സ് ലീഡ്; രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തില്‍ തന്നെ പതറി ഓസീസ്, ഒരു വിക്കറ്റ് നഷ്ടമായി

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 131 റണ്‍സിന്റെ ലീഡ്
രഹാനെ,  ജഡേജ/ബിസിസിഐ ചിത്രം
രഹാനെ, ജഡേജ/ബിസിസിഐ ചിത്രം
Updated on: 
1 min read

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 131 റണ്‍സിന്റെ ലീഡ്. മൂന്നാം ദിവസം ബാറ്റിങ് തുടര്‍ന്ന ഇന്ത്യ 326 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ രഹാനെയാണ് ടോപ് സ്‌കോറര്‍. 112 റണ്‍സ്. 57 റണ്‍സ് നേടി രവീന്ദ്ര ജഡേജ മികച്ച പിന്തുണ നല്‍കി.

അഞ്ചിന് 277 റണ്‍സ് എന്ന നിലയിലാണ് ഇന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ടീം സ്‌കോറില്‍ 49 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് അഞ്ചുവിക്കറ്റ് നഷ്ടമായത്. രവീന്ദ്ര അശ്വിന്‍14 റണ്‍സ് മാത്രമാണ് നേടിയത്. ഉമേഷ് യാദവ് 9, ജസ്പ്രീത് ബൂമ്ര പൂജ്യം എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍. മിച്ചല്‍ സ്റ്റാര്‍ക്കും ലിയോണും മൂന്ന് വിക്കറ്റ് വീതം നേടി. പാറ്റ് കുമ്മിന്‍സിന്റെ സമ്പാദ്യം രണ്ടു വിക്കറ്റാണ്.

നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 195 റണ്‍സിന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ജോ ബേണ്‍സിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്.ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു വിജയം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com