വീറോടെ പൊരുതാന്‍ ആര്യവീര്‍, പകരംവീട്ടാന്‍ ഒരുങ്ങി ഇന്ത്യ; പാകിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍ ഇന്ന്

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ ഇന്ന്.
INDIAN TEAM
INDIAN TEAMSOURCE: BCCI
Edited By:
Updated on: 
1 min read

മസ്‌ക്കറ്റ്: അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ ഇന്ന്. എട്ടുതവണ ഇന്ത്യ ടൂര്‍ണമെന്റില്‍ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ പാകിസ്ഥാനോടാണ് തോറ്റത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചു. ഇതിന് പകരംവീട്ടാനുള്ള അവസരമായാണ് ഫൈനലിനെ ഇന്ത്യ കാണുന്നത്.

ഫൈനലില്‍ ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും ആര്യവീര്‍ സെവാഗിലാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ആര്യവീര്‍. ഇതിഹാസതാരം വീരേന്ദര്‍ സെവാഗിന്റെ മകനായ ആര്യവീര്‍ പിതാവിന്റെ അതേ പാതയില്‍ത്തന്നെയാണെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ തെളിയിച്ചതാണ്. കൗമാരതാരത്തില്‍നിന്ന് മികച്ചൊരു ഇന്നിങ്സ് ആണ് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്.

ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദോനി, വികെ വിനീത്, രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വെയ് ദ്രാവിഡ് എന്നിവരിലും ഇന്ത്യ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. പേസര്‍ ഇഷാന്‍ സൂദും മനല്‍ ചൗഹാനുമാണ് ഇന്ത്യക്കായി നന്നായി പന്തെറിയുന്നത്. അര്‍ജുന്‍ രാജ്പുത്തിലും പ്രതീക്ഷവെക്കാം. എന്നാല്‍, മികച്ച ബാറ്റിങ്‌നിരയുള്ള പാകിസ്ഥാനെതിരെ ബൗളര്‍മാര്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടിവരും. ഇന്ത്യക്കെതിരേ സെഞ്ചുറിനേടിയ ഹംസ സഹൂര്‍, ഉസ്മാന്‍ ഖാന്‍ എന്നിവരിലാണ് പാകിസ്ഥാന്റെ ബാറ്റിങ് പ്രതീക്ഷ.

INDIAN TEAM
'​പെപ് ​ഗ്വാർഡിയോളയുടെ യുഎസ്എ'! സ്വപ്‌നം നടക്കുമോ?
INDIAN TEAM
'മുഹമ്മദ് ഷമി' എൽഎസ്ജി വിട്ട് എങ്ങോട്ട്! അടുത്ത വമ്പന്‍ 'ഡീല്‍' ഉടന്‍?
Summary

India, Pakistan clash for U-19 Asia cup crown

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER