ഇന്ത്യ പൊരുതി വീണു; ഏകദിന പരമ്പരയും കൈവിട്ടു

രോഹിത് ശര്‍മ നേടിയ സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയും ഇന്ത്യയെ രക്ഷിച്ചില്ല
India vs England
India vs Englandx
Updated on
2 min read

ലോര്‍ഡ്‌സ്: ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇംഗ്ലണ്ടിനു മുന്നില്‍ അടിയറ വച്ച് ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 27 റണ്‍സ് തോല്‍വി. 388 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സില്‍ അവസാനിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് കൈവിട്ടത്.

മുന്‍ നായകന്‍ രോഹിത് ശര്‍മ നേടിയ സെഞ്ച്വറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സൂപ്പര്‍ താരം വിരാട് കോഹ്‌ലി എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയും ഇന്ത്യയെ രക്ഷിച്ചില്ല. ആദ്യ മൂന്ന് ബാറ്റര്‍മാരായ ഇവര്‍ പിടിച്ചു നിന്നപ്പോള്‍ പിന്നീടെത്തിയവരില്‍ ഒരാള്‍ പോലും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.

രോഹിത് 110 പന്തില്‍ 5 സിക്‌സും 17 ഫോറും സഹിതം 138 റണ്‍സെടുത്തു. താരത്തിന്റെ 34ാം ഏകദിന സെഞ്ച്വറിയാണിത്. ലോര്‍ഡ്‌സില്‍ ഒരിന്ത്യന്‍ താരം ആദ്യമായാണ് ഏകദിനത്തില്‍ സെഞ്ച്വറി നേടുന്നതെന്ന പ്രത്യേകതയും ഇന്നിങ്‌സിനുണ്ട്. വിരമിക്കല്‍ അഭ്യാഹങ്ങള്‍ക്കിടെയാണ് പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യം താരം പുറത്തെടുത്തത്.

India vs England
രോഹിത് ശർമ 'ലോർഡ്സിൽ' എഴുതി പുതു ചരിത്രം; ആദ്യ ഇന്ത്യൻ താരം!

ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്കായി നേരത്തെ നായകന്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 84 പന്തില്‍ 77 റണ്‍സുമായി മടങ്ങി. താരം 10 ഫോറും ഒരു സിക്‌സും തൂക്കി. കോഹ്‌ലി 60 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സും തൂക്കി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

നേരത്തെ ആദ്യം ബാറ്റിങിനു ഇറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങെടുക്കുകയായിരുന്നു.

ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും സഹ ഓപ്പണര്‍ ജേക്കബ് ബേതേലിന്റെ സെഞ്ച്വറിക്കടുത്തെത്തിയ പ്രകടനവും മിന്നും ഫോമില്‍ ബാറ്റിങ് തുടരുന്ന മുന്‍ നായകന്‍ ജോ റൂട്ടിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലറുടെ കാമിയോ ഇന്നിങ്‌സും ഇംഗ്ലീഷ് സ്‌കോര്‍ 387ല്‍ എത്തിച്ചു.

ഡക്കറ്റ് 18 ഫോറും ഒരു സിക്‌സും സഹിതം 135 പന്തില്‍ 141 റണ്‍സ് അടിച്ചെടുത്തു. ബേതേല്‍ 91 റണ്‍സെടുത്തു. താരം 11 ഫോറും 2 സിക്‌സും തൂക്കി. ഒന്നാം വിക്കറ്റില്‍ ഡക്കറ്റ്- ബേതേല്‍ സഖ്യം 192 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ജോ റൂട്ട് 48 പന്തില്‍ 9 ഫോറുകള്‍ സഹിതം 74 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജോസ് ബട്‌ലര്‍ വെറും 13 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 41 റണ്‍സ് വാരി. രണ്ടാം വിക്കറ്റില്‍ ഡക്കറ്റ്- റൂട്ട് സഖ്യം 101 റണ്‍സും ചേര്‍ത്താണ് പിരിഞ്ഞത്.

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് അമ്പേ പാളിപ്പോയി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റെടുത്തു. പ്രിന്‍സ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

India vs England
നിമിഷങ്ങൾ എണ്ണാൻ തുടങ്ങാം; സ്പെയിൻ vs അർജന്റീന ബ്ലോക്ക്ബസ്റ്റർ ഫിനാലെ ഉടൻ...
India vs England
'ലിയോ ​ഗോളടിക്കും, റെക്കോർഡും തിരികെ പിടിക്കും'; എംബാപ്പെ
India vs England
ലോര്‍ഡ്‌സില്‍ ഹിറ്റ്മാന്റെ കിടിലന്‍ സെഞ്ച്വറി!
Summary

India vs England 3rd ODI updates, Rohit Sharma smashes century in Lords

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com