

ലോർഡ്സ്: വിരമിക്കൽ അഭ്യൂഹങ്ങളും ബാറ്റിങ് ഫോമിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും നടുവിൽ ഇന്ത്യയുടെ ഇതിഹാസ ഓപ്പണറും മുൻ നായകനുമായ രോഹിത് ശർമ ലോർഡ്സിൽ ഉയർത്തിയത് ചരിത്ര സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 110 പന്തിൽ 17 ഫോറും 5 സിക്സും സഹിതം രോഹിത് 138 റൺസ് അടിച്ചാണ് മടങ്ങിയത്. വിമർശനങ്ങൾക്ക് 34ാം ഏകദിന സെഞ്ച്വറിയിലൂടെ മധുര മറുപടി. ഒപ്പം ചരിത്ര നേട്ടവും.
ലോര്‍ഡ്സില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് മാറി. 2004ല്‍ സൗരവ് ഗാംഗുലി നേടിയ 90 റണ്‍സായിരുന്നു ഇതിനു മുൻപത്തെ ലോർഡ്സിൽ ഒരിന്ത്യക്കാരന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍. 39 വയസും 80 ദിവസവും പ്രായമുള്ള രോഹിത്, ലോര്‍ഡ്സില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും മാറി. കൂടാതെ എല്ലാ ഫോര്‍മാറ്റിലുമായി അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമായും ഹിറ്റ്മാൻ മാറി.
ഇംഗ്ലണ്ടില്‍ മാത്രം രോഹിത്തിന്റെ എട്ടാമത്തെ ഏകദിന സെഞ്ച്വറിയാണിത്. വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന സന്ദര്‍ശക ബാറ്റര്‍ എന്ന റെക്കോര്‍ഡ് ഇതോടെ രോഹിത്തിന്റെ പേരിലായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സയീദ് അന്‍വര്‍, എബിഡി വില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ ഏഴ് സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 11, 26 എന്നിങ്ങനെ ചെറിയ സ്‌കോറുകള്‍ മാത്രമാണ് രോഹിത് നേടിയത്. ഇതോടെ താരത്തിന്റെ കരിയറിലെ അവസാന ഏകദിനമാണ് ലോർഡ്സിൽ എന്ന തരത്തിൽ അഭ്യൂഹങ്ങൾ വലിയ തോതിൽ പ്രചരിച്ചു. എന്നാൽ അതിനെയെല്ലാം തിരുത്തി പ്രായം വെറും നമ്പറാണെന്നു താരം വിഖ്യാത മണ്ണിൽ തന്നെ തെളിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates