തുടരെ... 61, 75, 111*, 76*, 99* 74* റൺസുകൾ; അപാര ഫോമിന്റെ 'റൂട്ട്'

ഏകദിനത്തില്‍ പുതിയ ചരിത്രമെഴുതി മുന്‍ ഇംഗ്ലണ്ട് നായകന്‍
Joe Root batting
Joe Rootx
Updated on
1 min read

ലോര്‍ഡ്‌സ്: ഏകദിനത്തില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ജോ റൂട്ട് റെക്കോര്‍ഡ് ബുക്കില്‍ വീണ്ടും മറ്റൊരു നേട്ടം എഴുതി ചേര്‍ത്തു. തുടര്‍ച്ചയായി 6 ഏകദിനങ്ങളില്‍ 50 റണ്‍സോ (അര്‍ധ സെഞ്ച്വറി) അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ 48 പന്തില്‍ 74 റണ്‍സെടുത്തു പുറത്താകാതെ നിന്നാണ് റൂട്ടിന്റെ നേട്ടം. 48 പന്തില്‍ 9 ഫോറുകള്‍ സഹിതമാണ് താരം 74 റണ്‍സിലെത്തിയത്.

61, 75, 111*, 76*, 99* 74* എന്നിവയാണ് താരം കഴിഞ്ഞ ആറ് ഏകദിന ഇന്നിങ്‌സുകളിലായി അടിച്ചുകൂട്ടിയത്. പരമ്പരയിലെ മൂന്ന് മത്സരത്തിലും താരം ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി നേടി. ഒരു ഇന്ത്യന്‍ താരത്തിനും വിക്കറ്റ് വീഴ്ത്താനും സാധിച്ചില്ല.

Joe Root batting
ഡക്കറ്റിന്റെ സെഞ്ച്വറി; ബട്‌ലറുടെ വെടിക്കെട്ട്; ഇന്ത്യക്ക് മുന്നില്‍ റണ്‍ മല

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റിങിനു ഇറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങെടുക്കുകയായിരുന്നു.

ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും സഹ ഓപ്പണര്‍ ജേക്കബ് ബേതേലിന്റെ സെഞ്ച്വറിക്കടുത്തെത്തിയ പ്രകടനവും മിന്നും ഫോമില്‍ ബാറ്റിങ് തുടരുന്ന മുന്‍ നായകന്‍ ജോ റൂട്ടിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലറുടെ കാമിയോ ഇന്നിങ്‌സും ഇംഗ്ലീഷ് സ്‌കോര്‍ 387ല്‍ എത്തിച്ചു.

Joe Root batting
'സ്പെയിൻ ജയിക്കും അനായാസം'! അർജന്റീനയെ തള്ളി ബ്രസീൽ ഇതിഹാസം
Joe Root batting
648... മുതല്‍ 4 വരെ! സ്പെയിൻ vs അർജന്റീന; 'അക്കപ്പോരിന്റെ ഫുട്‌ബോള്‍ വര്‍ഷങ്ങള്‍'
Joe Root batting
റോമിൽ 'മറഡോണ' വീണു, ന്യൂയോർക്കിൽ 'മെസി'ക്ക് കഴിയുമോ?
Summary

Joe Root etched his name into England's record books by becoming the first batter from the country to register six consecutive fifty-plus scores in One-Day Internationals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com