ഡക്കറ്റിന്റെ സെഞ്ച്വറി; ബട്‌ലറുടെ വെടിക്കെട്ട്; ഇന്ത്യക്ക് മുന്നില്‍ റണ്‍ മല

ജോ റൂട്ട് പുറത്താകാതെ 74 റണ്‍സ്, ജേക്കബ് ബേതേല്‍ 91 റണ്‍സ്
India vs England
ഡക്കറ്റ്, India vs England x
Updated on
1 min read

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റിങിനു ഇറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങെടുക്കുകയായിരുന്നു.

ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും സഹ ഓപ്പണര്‍ ജേക്കബ് ബേതേലിന്റെ സെഞ്ച്വറിക്കടുത്തെത്തിയ പ്രകടനവും മിന്നും ഫോമില്‍ ബാറ്റിങ് തുടരുന്ന മുന്‍ നായകന്‍ ജോ റൂട്ടിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലറുടെ കാമിയോ ഇന്നിങ്‌സും ഇംഗ്ലീഷ് സ്‌കോര്‍ 387ല്‍ എത്തിച്ചു.

ഡക്കറ്റ് 18 ഫോറും ഒരു സിക്‌സും സഹിതം 135 പന്തില്‍ 141 റണ്‍സ് അടിച്ചെടുത്തു. ബേതേല്‍ 91 റണ്‍സെടുത്തു. താരം 11 ഫോറും 2 സിക്‌സും തൂക്കി. ഒന്നാം വിക്കറ്റില്‍ ഡക്കറ്റ്- ബേതേല്‍ സഖ്യം 192 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

India vs England
648... മുതല്‍ 4 വരെ! സ്പെയിൻ vs അർജന്റീന; 'അക്കപ്പോരിന്റെ ഫുട്‌ബോള്‍ വര്‍ഷങ്ങള്‍'

ജോ റൂട്ട് 48 പന്തില്‍ 9 ഫോറുകള്‍ സഹിതം 74 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജോസ് ബട്‌ലര്‍ വെറും 13 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 41 റണ്‍സ് വാരി. രണ്ടാം വിക്കറ്റില്‍ ഡക്കറ്റ്- റൂട്ട് സഖ്യം 101 റണ്‍സും ചേര്‍ത്താണ് പിരിഞ്ഞത്.

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് അമ്പേ പാളിപ്പോയി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റെടുത്തു. പ്രിന്‍സ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

India vs England
റോമിൽ 'മറഡോണ' വീണു, ന്യൂയോർക്കിൽ 'മെസി'ക്ക് കഴിയുമോ?
India vs England
'ടിക്കി- ടാക്ക' അല്ല! ഒരു പരിണാമത്തിന്റെ 'ഫുട്ബോൾ കഥ'...
India vs England
ബുംറയില്ല, ടീമില്‍ മൂന്ന് മാറ്റങ്ങള്‍; പരമ്പര പിടിക്കാന്‍ ഇന്ത്യ, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും
Summary

India vs England 3rd ODI updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com