ജയിക്കുമ്പോള്‍ '90 പന്തുകള്‍' ബാക്കി! വനിതാ ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസില്‍ ആതിഥേയരായ ജപ്പാനെ 8 വിക്കറ്റിന് വീഴ്ത്തി
India womens cricket team
India womens cricket teamx
Updated on
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റില്‍ ക്വാര്‍ട്ടറില്‍ ജപ്പാനെ വീഴ്ത്തി സെമിയുറപ്പിച്ച നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ മൈതാനം വിട്ടത് ഒരു റെക്കോര്‍ഡ് നേട്ടവുമായി. ഇന്ത്യന്‍ വനിതാ ടീം ടി20 ഫോര്‍മാറ്റില്‍ സ്വന്തമാക്കുന്ന ഏറ്റവും വലിയ (പന്തുകളുടെ അടിസ്ഥാനത്തില്‍) വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജപ്പാനെ 57 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. മറുപടി പറയാന്‍ ബാറ്റെടുത്ത ഇന്ത്യ വെറും 5 ഓവറില്‍ 59 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.

90 പന്തുകള്‍ അപ്പോഴും ബാക്കിയുണ്ടായിരുന്നു. ഇത്രയും പന്തുകള്‍ ബാക്കി നിര്‍ത്തിയുള്ള വിജയമാണ് റെക്കോര്‍ഡിന് ആധാരം. 2022ല്‍ 84 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വിജയത്തിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്.

15 പന്തില്‍ 2 സിക്സും 6 ഫോറും സഹിതം 40 റണ്‍സ് അതിവേഗം അടിച്ചെടുത്ത ഷെഫാലി വര്‍മയുടെ ബാറ്റിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഷെഫാലിക്കൊപ്പം ഗുണാലന്‍ കമാലിനിയാണ് ഓപ്പണറായി വന്നത്. താരം 2 പന്തില്‍ റണ്ണൊന്നുമില്ലാതെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ വന്ന ഭാരതി ഫുല്‍മാലിയും അതിവേഗം മടങ്ങി. താരം 6 റണ്‍സില്‍ പുറത്തായി. നാലാം സ്ഥാനത്തെത്തിയ റിച്ച ഘോഷ് 6 പന്തില്‍ 12 റണ്‍സുമായി ഷെഫാലിക്കൊപ്പം പുറത്താകാതെ നിന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.

India womens cricket team
ഏഷ്യൻ ​ഗെയിംസ്; മനു ഭാക്കറും തജീന്ദർപാൽ സിങും ഇന്ത്യൻ പാതാകയേന്തും

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ നിരയ്ക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 25 റണ്‍സെടുത്ത 16കാരി അയക കാറ്റോ സ്റ്റാഫോര്‍ഡാണ് സ്‌കോര്‍ 50 കടക്കുന്നതില്‍ നിര്‍ണായകമായത്. സഹ ഓപ്പണര്‍ ഹരുന ഇവാസാകിയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 10 റണ്‍സെടുത്തു. ജപ്പാന്‍ ഇന്നിങ്സില്‍ ആകെ പിറന്നത് 3 ഫോറുകള്‍ മാത്രം.

ഏഷ്യാ കപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശ്രീചരണിയാണ് ജപ്പാനെതിരെയും തിളങ്ങിയത്. താരം 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഷെഫാലി വര്‍മ 2 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

India womens cricket team
ജപ്പാനെ തീർക്കാൻ 30 പന്തുകള്‍! ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിയില്‍
India womens cricket team
ട്രോഫി വാങ്ങാൻ തോറ്റ ടീമിന്റെ ക്യാപ്റ്റനും! ശ്രേയസിന്റെ 'സ്പോർട്സ്മാൻ സ്പിരിറ്റ്', കൈയടി
Summary

India Women rewrote their T20I record books with a crushing eight-wicket victory over Japan, completing a 58-run chase in just five overs to register their biggest win by balls remaining

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com