ഉറപ്പിച്ചു... 'ഇന്ത്യ- ബ്രസീൽ ബ്ലോക്ക്ബസ്റ്റർ'! ആരാധകരേ... 'ഒക്ടോബർ 3' മറക്കണ്ട

ഇന്ത്യക്കെതിരായ പോരാട്ടം സ്ഥിരീകരിച്ച് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ
Indian football team play against Brazil in Kolkata
Indian football team play against Brazil in Kolkatax
Updated on
2 min read

കൊൽക്കത്ത: ആരാധകരേ ആ സ്വപ്ന പോരാട്ടം നടക്കും! ഇന്ത്യ- ബ്രസീൽ ഫുട്ബോൾ പോരാട്ടത്തിനു കളമൊരുങ്ങി. മത്സരത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നടത്തി.

സെപ്റ്റംബർ 25നും 29നും ഓസ്ട്രേലിയക്കെതിരെ ബ്രസീൽ ടൗൺസ്‍വില്ലിലും ബ്രിസ്ബെയ്നിലും സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതാണ്. ഒക്ടോബറിലെ ഫിഫ വിൻഡോയിൽ ബ്രസീലിന്റെ മൂന്നാം പോരാട്ടം കൊൽക്കത്തയിൽ വച്ച് ഇന്ത്യക്കെതിരെ ആയിരിക്കുമെന്നാണ് ഇപ്പോൾ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചിരിക്കുന്നത്.

മത്സരം പ്രഖ്യാപിച്ച് ബ്രസീൽ ടീം അവരുടെ ഔദ്യോ​ഗിക എക്സ് പേജിൽ പങ്കിട്ട കുറിപ്പ്.

ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക്

ബ്രസീലിയൻ ദേശീയ ടീമിന്റെ മുന്നോട്ടുള്ള മത്സരക്രമങ്ങൾ ഇങ്ങനെയാണ്.

ഓസ്ട്രേലിയയിലെ സൗഹൃദ മത്സരങ്ങൾക്കു ശേഷം ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം ഇന്ത്യയായിരിക്കും. അവിടെ ഞങ്ങൾ ഞങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു പുതിയ അധ്യായം കുറിക്കാൻ പോകുന്നു.

ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ച് ചരിത്രത്തിലാദ്യമായി ബ്രസീൽ ദേശീയ ടീം ഇന്ത്യൻ മണ്ണിൽ കളിക്കാനിറങ്ങും.

ബ്രസീലിയൻ ഫുട്ബോൾ ടീമിനു ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള, തലമുറകളായി ബ്രസീലിയൻ ഫുട്ബോളിന്റെ ചരിത്രത്തെ അത്രമേൽ സ്നേഹത്തോടും ആവേശത്തോടും കൂടി നെഞ്ചിലേറ്റുന്ന ഒരു രാജ്യവുമായുള്ള അപൂർവവും സവിശേഷവുമായ ഒരു കൂടിക്കാഴ്ചയായിരിക്കും ഇത്.

ദശലക്ഷക്കണക്കിനു വരുന്ന ഇന്ത്യൻ ആരാധകർക്കൊപ്പം ഈ ചരിത്ര മുഹൂർത്തം അനുഭവിക്കാൻ ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു!

കൊൽക്കത്തയിൽ കാണാം!

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ, ഏറ്റവും മികച്ച പോരാട്ടമായി മത്സരം മാറുമെന്നു ഉറപ്പ്. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചു അന്താരാഷ്ട്ര ഫുട്ബോളിലെ വൻ ശക്തികൾക്കെതിരായ പോരാട്ടം തങ്ങളുടെ മികവ് അളക്കാനുള്ള അപൂർവ അവസരമാണ്. സെലക്കാവോകളുടെ കളി നേരിട്ട് കാണാൻ കൊൽക്കത്തയിൽ ആരാധകർക്ക് അവസരം ഒരുങ്ങുക കൂടിയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്രസീൽ ടീമിന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ കൊൽക്കത്തയിൽ ഒരു സൗഹൃദ മത്സരം കളിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയാണെന്നു വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഫിഫ ലോകകപ്പിനിടെയാണ് സിബിഎഫും കൊൽക്കത്തയിലെ സംഘാടകരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. അന്ന് പക്ഷേ എതിരാളികൾ ആരാ​യിരിക്കുമെന്നു വ്യക്തത വന്നിരുന്നില്ല. എന്നാൽ ഇന്ത്യ തന്നെയാണ് എതിരാളികൾ എന്നും ഒക്ടോബർ 3നാണ് പോരാട്ടമെന്നും ഇപ്പോൾ ബ്രസീൽ ഫുട്ബോൾ സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ ലോകകപ്പിൽ കൊൽക്കത്തയിൽ നിന്നു ബ്രസീൽ ടീമിനു കിട്ടിയ അഭൂതപൂർവമായ പിന്തുണയാണ് കൊൽക്കത്തയിൽ കളിക്കാനുള്ള തീരുമാനത്തിലേക്ക് കോൺഫെഡറേഷൻ എത്താൻ കാരണം. ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യമുണ്ടായില്ലെങ്കിലും ബ്രസീലിന്റെ പ്രസിദ്ധമായ മഞ്ഞ ജേഴ്സിയണിഞ്ഞ ആയിരക്കണക്കിനു ഇന്ത്യൻ ആരാധകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊൽക്കത്ത ന​ഗരത്തിലെമ്പാടുമുള്ള ​ഗലികളിൽ ബ്രസീലിന്റെ മത്സരങ്ങൾ വലിയ ആഘോഷമായി മാറിയതും അവരുടെ ശ്രദ്ധയിൽ വന്നു.

Indian football team play against Brazil in Kolkata
അജിൻക്യ രഹാനെ; 6 ടെസ്റ്റ് '0 തോൽവി'... 3 ഏകദിനം '0 തോൽവി'! പടിയിറങ്ങിയ 'അപൂർവത'...
Indian football team play against Brazil in Kolkata
'വൈഭവ് സൂര്യവംശി വൈസ് ക്യാപ്റ്റനോ...? അതും റെഡ് ബോൾ ക്രിക്കറ്റിൽ!'
Indian football team play against Brazil in Kolkata
ദ്രാവിഡ് അല്ല, സ്റ്റീഫൻ ഫ്ലെമിങ്! ഇനി തന്ത്രമോതും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനായി...
Summary

Brazil: On October 3, the National Team will take the field for the first time on Indian soil, at the Salt Lake Stadium in Kolkata

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com