'ടി20 ലോകകപ്പ് ജിയോസ്റ്റാറില്‍ തന്നെ ലൈവ് കാണാം'; ആ വാര്‍ത്തകളെല്ലാം തെറ്റ്

ഐസിസിയുമായി ജിയോസ്റ്റാര്‍ പിരിയുന്നുവെന്ന പ്രചാരണത്തില്‍ പ്രതികരണം
JioStar and ICC deny break-up rumours
JioStar and ICCx
Updated on
1 min read

ദുബൈ: ഐസിസിയുടെ ഇന്ത്യയിലെ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തില്‍ നിന്നു ജിയോസ്റ്റാറിനെ ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി ഐസിസിയും ജിയോസ്റ്റാറും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങളുടെ തത്സമയ സംപ്രേഷണാവകാശം ജിയോസ്റ്റാറിനാണ്. അതിനിയും തുടരുമെന്നു ഇരുപക്ഷവും വ്യക്തമാക്കി.

നിലവില്‍ നാല് വര്‍ഷ കരാറാണ് ഐസിസിയും ജിയോസ്റ്റാറും തമ്മിലുള്ളത്. കരാറനുസരിച്ച് സംപ്രേഷണാവകാശത്തിന്റെ കാലാവധി ഇനിയും രണ്ട് വര്‍ഷം കൂടിയുണ്ട്. വന്‍ സാമ്പത്തിക ബാധ്യത വന്നതിനാല്‍ കരാറില്‍ നിന്നു ജിയോസ്റ്റാര്‍ പിന്‍മാറുകയാണെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ശേഷിക്കുന്ന രണ്ട് വര്‍ഷം കൂടി തുടരാന്‍ നിര്‍വാഹമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ പിന്‍മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

JioStar and ICC deny break-up rumours
കുമാര്‍ കുശാഗ്രയുടെ കൂറ്റനടികള്‍; റണ്‍ ചെയ്‌സില്‍ പുതു ചരിത്രമെഴുതി ഝാര്‍ഖണ്ഡ്; ഗുജറാത്ത് ടൈറ്റന്‍സും ഹാപ്പി!

'ഇന്ത്യയിലെ ഐസിസിയുടെ മാധ്യമ അവകാശ കരാര്‍ സംബന്ധിച്ചുള്ള സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍ ഐസിസിയുടേയും ജിയോസ്റ്റാറിന്റേയും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ രണ്ട് സ്ഥാപനങ്ങളുടെയും നിലപാട് പ്രതിഫലിപ്പിക്കുന്നതല്ല. ഐസിസിയും ജിയോസ്റ്റാറും തമ്മിലുള്ള നിലവിലുള്ള കരാര്‍ പൂര്‍ണമായും പ്രാബല്യത്തില്‍ തുടരുന്നു. ജിയോസ്റ്റാര്‍ ഇന്ത്യയിലെ ഐസിസിയുടെ ഔദ്യോഗിക മാധ്യമ അവകാശ പങ്കാളിയായി തുടരുന്നു. ജിയോസ്റ്റാര്‍ കരാറില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്.'

'ജിയോസ്റ്റാര്‍ അതിന്റെ കരാര്‍ ബാധ്യതകളെ അക്ഷരാര്‍ഥത്തില്‍ പാലിക്കാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കായിക രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ആഗോള ടൂര്‍ണമെന്റുകളിലൊന്നായ ഐസിസി ടി20 ലോകകപ്പ് ഉള്‍പ്പെടെ, വരാനിരിക്കുന്ന ഐസിസി ഇവന്റുകളുടെ തടസ്സമില്ലാത്തതും ലോകോത്തരവുമായ കവറേജ് ഇന്ത്യയിലുടനീളമുള്ള ആരാധകര്‍ക്ക് നല്‍കുന്നതില്‍ ഇരു ഭാഗവും ശ്രദ്ധ കേന്ദ്രീകരിക്കുന്നു'- സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

JioStar and ICC deny break-up rumours
'റെക്കോര്‍ഡ്' സ്‌കോറുയര്‍ത്തി ഇന്ത്യന്‍ കൗമാരം; 200 കടത്താതെ യുഎഇയെ വീഴ്ത്തി; കൂറ്റന്‍ ജയം
Summary

The ICC and JioStar has refuted claims of an imminent breakup in their broadcasting partnership with a joint statement on Friday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com