കെഎല്‍ രാഹുലിനും റാഷിദ് ഖാനും വിലക്ക് വരാന്‍ സാധ്യത, ലഖ്‌നൗ ഫ്രാഞ്ചൈസിയുമായി സംസാരിച്ചത് ബിസിസിഐ അന്വേഷിക്കുന്നു

മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി നേരിട്ട് സംസാരിച്ചതിനാണ് നടപടി വരാന്‍ സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കെഎല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി നേരിട്ട് സംസാരിച്ചതിനാണ് നടപടി വരാന്‍ സാധ്യത. 

കെഎല്‍ രാഹുലിനേയും റാഷിദ് ഖാനേയും പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചതായും ഇതിനെതിരെ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ബിസിസിഐക്ക് പരാതി നല്‍കിയതായുമാണ് റിപ്പോര്‍ട്ട്. വാക്കാലുള്ള പരാതിയാണ് ബിസിസിഐക്ക് ഈ ഫ്രാഞ്ചൈസികള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ബിസിസിഐ അന്വേഷണം നടത്തുന്നതായാണ് സൂചന. 

രാഹുലിന് 20 കോടിയും റാഷിദ് ഖാന് 16 കോടിയുമാണ് ലഖ്‌നൗ ഓഫര്‍

പഞ്ചാബ് കിങ്‌സ് വിട്ട് കെഎല്‍ രാഹുല്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. രാഹുലിന് 20 കോടിയും റാഷിദ് ഖാന് 16 കോടിയുമാണ് ലഖ്‌നൗ ഓഫര്‍ മുന്‍പില്‍ വെച്ചത്. എന്നാല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്താനാണ് പഞ്ചാബിന് താത്പര്യം. 

11 കോടി രൂപയാണ് ഐപിഎല്ലില്‍ ഇപ്പോള്‍ രാഹുലിന്റെ പ്രതിഫലം. സണ്‍റൈസേഴ്‌സില്‍ റാഷിദ് ഖാന്‍ തുടരുന്നത് 9 കോടി രൂപയ്ക്കും. നേരത്തെ മറ്റ് ഫ്രാഞ്ചൈസികളുമായി സംസാരിച്ചതിന് രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com