ഐപിഎല്ലില്‍ കണ്ണ് വച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്! 16,300 കോടി മുടക്കും, റഡാറില്‍ ആ ടീം?

ഐപിഎല്ലിലേക്ക് നോട്ടെമെറിഞ്ഞ് ഗ്ലാസര്‍ സഹോദരന്‍മാര്‍
Manchester United
Manchester United, RCBx
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടമകളായ ഗ്ലാസര്‍ സഹോദരന്‍മാര്‍ ഐപിഎല്ലിലേക്ക് കണ്ണ് വച്ചതായി റിപ്പോര്‍ട്ടുകള്‍. അവ്‌റാം ഗ്ലാസര്‍ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങിയെന്നാണ് വിവരം.

ആര്‍സിബി 18 സീസണുകള്‍ കളിച്ച ശേഷമാണ് ആദ്യമായി കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കിയത്. ഇതോടെ ടീമിന്റെ ആഗോള ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതാണ് നീക്കത്തിനു പിന്നില്‍.

Manchester United
അന്ന് 40 ലക്ഷം, ഇന്ന് 'കോടികള്‍'! അണ്ടര്‍ 19 ലോകകപ്പ് ജയിച്ച കൗമാരപ്പടയ്ക്ക് 'കോളടിച്ചു'

ടീമിനെ സ്വന്തമാക്കാനായി 16,300 കോടി ഇന്ത്യന്‍ രൂപയാണ് ഗ്ലാസര്‍ സഹോദരന്‍മാരുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലാന്‍സര്‍ ക്യാപിറ്റല്‍ ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്. ടീമിനെ ഏറ്റെടുക്കാന്‍ ഗ്ലാസര്‍ വരുന്നതോടെ ആഗോള തലത്തില്‍ തന്നെ ഈ നീക്കം ശ്രദ്ധേയമാകും.

നിലവില്‍ ഡിയാജിയോയാണ് ആര്‍സിബിയുടെ ഉടമസ്ഥര്‍. 2025ല്‍ ടീം കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ നവംബറോടെ ടീമിനെ വില്‍പ്പനയ്ക്കു വയ്ക്കാന്‍ ഡിയാജിയോ തീരുമാനിച്ചിരുന്നു.

Manchester United
'വിറപ്പിച്ച്' ഓറഞ്ച് പട; പാകിസ്ഥാനെ ജയത്തിലേക്ക് 'രക്ഷപ്പെടുത്തി' ഫഹീം അഷ്‌റഫ്
Summary

Manchester United could be headed for a major IPL crossover, with co-owner Avram Glazer reportedly placing a massive bid for Royal Challengers Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com