ഏഷ്യന്‍ ഗെയിംസ്: മനു ഭാക്കറിന് മെഡലില്ല, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അഞ്ചാം സ്ഥാനത്ത്

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടമായി
Manu ends 5th in 10m air pistol final
Manu Bhaker ends 5th in 10m air pistol finalX/ @PTI_News
Updated on
1 min read

നാഗോയ: ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് മെഡല്‍ നേടാനായില്ല. ഫൈനലില്‍ അഞ്ചാം സ്ഥാനത്താണ് രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ താരം ഫിനിഷ് ചെയ്തത്. യോഗ്യത റൗണ്ടില്‍ 579-20x എന്ന സ്‌കോര്‍ നേടി മൂന്നാം സ്ഥാനത്തായിരുന്നു മനു ഭാക്കര്‍ ഫൈനലിലെത്തിയത്. എട്ട് താരങ്ങള്‍ മത്സരിച്ച മെഡല്‍ റൗണ്ടില്‍ മികച്ച തുടക്കമാണ് ഇന്ത്യന്‍ താരത്തിന് ലഭിച്ചത്. ആദ്യ സീരീസില്‍ 50.8 പോയിന്റ് നേടിയ ഭാക്കര്‍, ആദ്യ രണ്ട് സീരീസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 100.3 എന്ന സ്‌കോറിലായിരുന്നു.

എലിമിനേഷന്‍ ഘട്ടത്തിലെ ആദ്യ റൗണ്ടിന് ശേഷം 120.4 പോയിന്റുമായി മുന്നേറി. തുടര്‍ന്ന് 140.4, 160.7 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ മുന്നിലുള്ള താരങ്ങള്‍ക്കൊപ്പമെത്താന്‍ സാധിക്കാതെ പോയതോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 181.1 പോയിന്റായിരുന്നു മനു ഭാക്കറിന്റെ ഫൈനല്‍ സ്‌കോര്‍. നാലാം ഘട്ടത്തിലെ എലിമിനേഷനുശേഷം നാല് താരങ്ങള്‍ മെഡലിനായി മത്സരിക്കുന്ന ഘട്ടത്തിലാണ് ഭാക്കര്‍ പുറത്തായത്.

ഈ ഇനത്തില്‍ ഇന്ത്യയുടെ ഏക ഫൈനലിസ്റ്റും മനു ഭാക്കറായിരുന്നു. ക്വാളിഫിക്കേഷനില്‍ ഇഷ സിങ് 572-12x സ്‌കോറുമായി 15-ാം സ്ഥാനത്തും സുരുചി ഇന്ദര്‍ സിങ് 568-12x സ്‌കോറുമായി 26-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇരുവര്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായിരുന്നു. ഇന്ത്യയും വിയറ്റ്‌നാമും 1719 പോയിന്റ് വീതം നേടിയെങ്കിലും കൂടുതല്‍ 'ഇന്നര്‍ 10' ഷോട്ടുകള്‍ നേടിയ വിയറ്റ്‌നാം മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Manu ends 5th in 10m air pistol final
രണ്ടാം 'വെള്ളിയണിഞ്ഞ്' ഇന്ത്യ; ഒളിംപിക് ചാംപ്യനെ അട്ടിമറിച്ച് ഇളവേനില്‍ വാളറിവന്‍!
Manu ends 5th in 10m air pistol final
'വെള്ളി വെളിച്ചം', ചരിത്രമെഴുതി മലയാളി ഷൂട്ടിങ് താരം വി​ദർശ വിനോദ്! ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ
Manu ends 5th in 10m air pistol final
മൂന്നാം 'വെള്ളി' വെടിവച്ചിട്ട് ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷ ടീമിന് നേട്ടം
Summary

Manu Bhaker finishes fifth in 10m air pistol final, misses Asian Games medal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com