ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ പിഴുതെടുത്തു; ഐസിസിയുടെ ഓഗസ്റ്റിലെ താരമായി മുഹമ്മദ് സിറാജ്

ന്യൂസിലന്‍ഡ് താരം മാറ്റ് ഹെന്റിയെയും വെസ്റ്റ് ഇന്‍ഡീസ് താരം ജെയ്ഡന്‍ സീല്‍സിനെയും പിന്തള്ളിയാണ് മുപ്പതുകാരനായ സിറാജിന്റെ നേട്ടം.
Mohammed Siraj
മുഹമ്മദ് സിറാജ്/ പിടിഐ
Updated on
1 min read

മുംബൈ: ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഓവലില്‍ നടന്ന അവസാന മത്സരത്തിലെ മികച്ച പ്രകടനമാണ് നേട്ടത്തിന് അര്‍ഹമാക്കിയത്. ന്യൂസിലന്‍ഡ് താരം മാറ്റ് ഹെന്റിയെയും വെസ്റ്റ് ഇന്‍ഡീസ് താരം ജെയ്ഡന്‍ സീല്‍സിനെയും പിന്തള്ളിയാണ് മുപ്പതുകാരനായ സിറാജിന്റെ നേട്ടം.

സിറാജിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അവസാനടെസ്റ്റ് ജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തത്. ടെസ്റ്റിന്റെ അഞ്ചാം ദിനം സിറാജ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജായിരുന്നു.

Mohammed Siraj
എന്ത് വിധിയിത്... ദേശീയ ​ഗാനത്തിനു പകരം സ്റ്റേഡിയത്തിൽ 'ജലേബി ബേബി'; പാക് ടീമിന്റെ അവസ്ഥ! (വിഡിയോ)

പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം സിറാജ് ഇങ്ങനെ പങ്കുവെച്ചു: 'ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര ഞാന്‍ കളിച്ച ഏറ്റവും മികച്ച മത്സരങ്ങളാണ്. ഈ അവാര്‍ഡ് ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൂടിയുള്ളതാണ്. കാരണം അവരുടെ പ്രോത്സാഹനമാണ് എന്നിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത്.'- സിറാജ് കുറിച്ചു.

Mohammed Siraj
ഇടം കൈയന്‍മാരെ എന്ത് ചെയ്യും?... 'നെറ്റ്‌സില്‍ അക്ഷര്‍ എറിഞ്ഞു തീര്‍ത്തത് കണ്ടമാനം പന്തുകള്‍'

പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസര്‍ കൂടിയാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല. ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായിരുന്നു താരം. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്.

സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കിവികള്‍ക്കായി മികച്ച ബൗളിങാണ് ഹെന്റി പുറത്തെടുത്തത്. രണ്ട് മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളാണ് ഹെന്റി വീഴ്ത്തിയത്.പാകിസ്ഥാനെതിരെ 34 വര്‍ഷങ്ങള്‍ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയില്‍ മിന്നും ബൗളിങുമായി കളം വാണാണ് ജെയ്ഡന്‍ സീല്‍സ് ചുരുക്കപ്പട്ടികയിലെത്തിയത്. പരമ്പര തീരുമാനിക്കപ്പെട്ട പോരില്‍ 18 റണ്‍സ് വഴങ്ങി ജെയ്ഡന്‍ സീല്‍സ് 6 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒരു വിന്‍ഡീസ് താരത്തിന്റെ ഏകദിനത്തിലെ മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം കൂടിയായിരുന്നു ഇത്.

Summary

Mohammed Siraj wins ICC's Player of the Month award for August following The Oval’s heroics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com