ഹര്‍ദിക് പാണ്ഡ്യ
ഹര്‍ദിക് പാണ്ഡ്യ

മുംബൈയുടെ പുതിയ ക്യാപ്റ്റന്‍; പരിക്ക്, ഹര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമായേക്കും

അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു
Published on

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വരാനിരിക്കുന്ന സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണങ്കാലിനേറ്റ പരിക്കാണ് ഹര്‍ദിക്കിന് തിരിച്ചടിയായത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എത്തിച്ചിരുന്നു.  

പരിക്കിന്റെ പിടിയിലായ ഹര്‍ദിക്ക് വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പങ്കെടുക്കുമോ എന്നത് സംശയമാണ്. അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പുനെയില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹാര്‍ദിക് മൈതാനം വിട്ടത്. 

ഐപിഎല്ലിന്റെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായും പകരം ഹര്‍ദിക് നയിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരുന്നു. ഐപിഎല്ലില്‍ ഏഴ് സീസണുകളില്‍ ഹര്‍ദിക് മുംബൈയ്ക്കായി കളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനിലെത്തിയ പാണ്ഡ്യ  അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്തു.

പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റും ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയും ഹര്‍ദിക്കിന് നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ സുര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീം 4-1 ന് വിജയം കുറിച്ചപ്പോള്‍ ടി20  പരമ്പര സമനിലയില്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com