ഹെലികോപ്റ്റര്‍ സിക്‌സ്! ധോനിയെ ഓര്‍മിപ്പിച്ച് മുഷീര്‍ (വീഡിയോ)

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ മുഷീര്‍ 131 റണ്‍സാണ് കണ്ടെത്തിയത്
വീഡിയോ സ്ക്രീന്‍ ഷോട്ട്
വീഡിയോ സ്ക്രീന്‍ ഷോട്ട്ട്വിറ്റര്‍
Updated on
1 min read

ബ്ലൂംഫൊണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള ആത്മവിശ്വസവുമായി മുന്നേറുന്നു. മുഷീര്‍ ഖാന്റെ മിന്നും ബാറ്റിങാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ ദിവസം സൂപ്പര്‍ സിക്‌സിലെ ആദ്യ പോരാട്ടത്തില്‍ ന്യൂസില്‍ഡിനെ ഇന്ത്യ തകര്‍ത്തത് മുഷീറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും മുഷീര്‍ തന്നെ.

ഇപ്പോള്‍ താരം നേടിയ ഒരു സിക്‌സാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനിയെ ഓര്‍മിപ്പിക്കുന്നതായി ആരാധകര്‍ സിക്‌സ് കണ്ട് പറയുന്നു.

മത്സരത്തില്‍ മുഷീര്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയാണ് സിക്‌സര്‍ തൂക്കിയത്. ധോനിയാണ് ഈ ഷോട്ട് നിരന്തരം കളിച്ച് ഫെയ്മസ് ആക്കിയത്. പിന്നീട് പലരും കളത്തില്‍ ഇതില്‍ നടപ്പില്‍ വരുത്തി.

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ മുഷീര്‍ 131 റണ്‍സാണ് കണ്ടെത്തിയത്. ബൗളിങിലും തിളങ്ങി മുഷീര്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു. താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

വീഡിയോ സ്ക്രീന്‍ ഷോട്ട്
കുടിച്ചത് വിഷം കലർന്ന വെള്ളം? വായും തൊണ്ടയും പൊള്ളിയ സംഭവത്തിൽ മായങ്കിന്റെ പരാതി, പൊലീസ് അന്വേഷണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com