'മുത്തൂറ്റ് ഫിനാൻസ്' ഇന്ത്യൻ ക്രിക്കറ്റ് ടൈറ്റിൽ സ്പോൺസർമാർ

2 വർഷത്തെ കരാറിലാണ് ബിസിസിഐയും കമ്പനിയും ഒപ്പിട്ടത്
Muthoot Finance, Indian cricket
Muthoot Finance, Indian cricketx
Updated on
1 min read

മുംബൈ: അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്. കാംപ, എസ്ബിഐ ലൈഫ്, ചാറ്റ്ജിപിടി എന്നിവയാണ് നിലവിൽ ബിസിസിഐയുടെ ഉഭയകക്ഷി ക്രിക്കറ്റ് സ്പോൺസർഷിപ്പ് പങ്കാളികളായിട്ടുള്ള മറ്റ് ബ്രാൻഡുകൾ. 2 വർഷത്തെ കരാറിലാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വന്തമാക്കിയത്.

10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ടി20 മത്സരങ്ങൾ ഉൾപ്പെടെ നാട്ടിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് 2 വർഷത്തെ കരാർ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് കരാർ ആരംഭിക്കുന്നത്.

Muthoot Finance, Indian cricket
ജോ റൂട്ടിന്റെ ഇളയ സഹോദരൻ, 'ബില്ലി റൂട്ട്' ക്രിക്കറ്റ് മതിയാക്കി

വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‍വെ ടീമുകൾ ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന തിരക്കേറിയ ഹോം സീസണിനു മുന്നോടിയായാണ് ബിസിസിഐ പ്രഖ്യാപനം. പുതിയ കൊമേഴ്സ്യൽ സൈക്കിൾ 2028 മാർച്ച് വരെ നീളുന്നതാണ്.

മുത്തൂറ്റ് നാട്ടിൽ നടക്കുന്ന ഉഭയകക്ഷി മത്സരങ്ങളുടെ ടൈറ്റിലുകളുടെ സ്പോൺസർമാരായാണ് മാറിയിരിക്കുന്നത്. 2028 മാർച്ച് 31 വരെയുള്ള കരാറിൽ ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളുടേയും ടൈറ്റിൽ സ്പോൺസർഷിപ്പ് അവർക്ക് ലഭിക്കും.

Muthoot Finance, Indian cricket
ഐപിഎൽ താര ലേലം ഇത്തവണ ഇന്ത്യയിൽ തന്നെ!
Muthoot Finance, Indian cricket
ഇന്ത്യ- വിൻഡീസ് മത്സരം; 'കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന', പരാതി നൽകി കെസിഎ
Summary

Muthoot Finance Limited has secured the title sponsorship rights for Indian cricket for the next two years. India’s bilateral cricket sponsorship bouquet already includes Campa, SBI Life and ChatGPT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com