ഷാന്‍ മസൂദ് /പാകിസ്ഥാന്‍ ക്രിക്കറ്റ് ഫെയ്‌സ്ബുക്ക്
ഷാന്‍ മസൂദ് /പാകിസ്ഥാന്‍ ക്രിക്കറ്റ് ഫെയ്‌സ്ബുക്ക്

ഓസീസിനെതിരെ പാകിസ്ഥാന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു; ലക്ഷ്യം 124 റണ്‍സ് അകലെ 

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് അബ്ദുള്ള ഷഫീഖ് ഷാന്‍ മസൂദ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ പാകിസ്ഥാനെ കരകയറ്റിയത്.
Published on


മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസീസ് ഉയര്‍ത്തിയ 318 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടരുന്ന പാകിസ്ഥാന്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 194 ന് ആറ് എന്ന നിലയിലാണ്. 

37 റണ്‍സ് വിട്ടുകൊടുത്ത് മുന്ന് വിക്കറ്റെടുത്ത നായകന്‍ പാറ്റ് കമ്മിന്‍സിന്റെയും 48 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത നഥാന്‍ ലയോണിന്റെയും പ്രകടനമാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയിലേക്ക് വീഴ്ത്തിയത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് അബ്ദുള്ള ഷഫീഖ്(62), നായകന്‍ ഷാന്‍ മസൂദ്(54) എന്നിവരുടെ 90 റണ്‍സ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ പാകിസ്ഥാനെ കരകയറ്റിയത്. എന്നാല്‍ ഫോമില്‍ ബാറ്റ് വീശിയിരുന്ന ഷഫീഖിനെ
തകര്‍പ്പന്‍ ക്യാച്ചിലൂടെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. 

പിന്നിടെത്തിയ ബാബര്‍ അസമും നിരാശപ്പെടുത്തി 7 പന്തുകള്‍ നേരിട്ട താരം ഒരു റണ്‍സെടുത്ത് മടങ്ങി. പിന്നീട് ഷാനെ ലയോണ്‍ പുറത്താക്കിതയോടെ 147 ന് നാല് എന്ന നിലയിലായി പാകിസ്ഥാന്‍.  29 പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്ത സൗദ് ഷക്കീലും പുറത്തായി. അഞ്ച് റണ്‍സ് 9 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് അഘ സല്‍മാനും നിരാശപ്പെടുത്തി.  34 പന്തില്‍ നിന്ന് 29 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ 26 പന്തില്‍ നിന്ന് രണ്ട് റണ്‍സുമായി ആമിര്‍ ജമാല്‍ എന്നിവരാണ് ക്രീസില്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com