അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പാരാഗ്വേ; വെനസ്വേലയെ 1-3ന് തകര്‍ത്ത് ബ്രസീല്‍ 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പാരാഗ്വേയോട് ഗോള്‍രഹിത സമനില വഴങ്ങി അര്‍ജന്റീന
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പാരാഗ്വേയോട് ഗോള്‍രഹിത സമനില വഴങ്ങി അര്‍ജന്റീന. മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു. 

ഒന്നാം പകുതിയില്‍ ഗോള്‍ വഴങ്ങിയതിന് ശേഷം രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഗോള്‍ വേട്ട. 11ാം മിനിറ്റില്‍ എറിക് റാമിറെസിലൂടെ വെനസ്വേല ലീഡ് എടുത്തു. എന്നാല്‍ ബ്രസീലിന്റെ സമനില ഗോള്‍ എത്തിയത് 71ാം മിനിറ്റില്‍. മാര്‍ക്വിനോസ് ആണ് ഗോള്‍ വല കുലുക്കിയത്. 

85ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ഗബ്രിയേല്‍ ബാര്‍ബോസയാണ് പെനാല്‍റ്റി വലയിലെത്തിച്ചത്. ഇഞ്ചുറി ടൈമിലായിരുന്നു അന്റോണിയുടെ ഗോള്‍. ഇതോടെ 9 കളിയില്‍ ഒന്‍പതിലും ജയിച്ച് ബ്രസീല്‍ മുന്നേറ്റം തുടരുന്നു. 

പാരാഗ്വേയ്ക്ക് എതിരെ ആധിപത്യം പുലര്‍ത്തി കളിച്ചിട്ടും ഗോള്‍ വല കുലുക്കാന്‍ മാത്രം മെസിക്കും സംഘത്തിനും കഴിഞ്ഞില്ല. പന്ത് കൈവശം വയ്ക്കുന്നതിലും പാസുകളിലുമെല്ലാം അര്‍ജന്റീന ഏറെ മുന്‍പില്‍ നിന്നു. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എട്ട് ഗോളുകള്‍ എത്തിയിട്ടും ഗോള്‍ വല കുലുക്കാന്‍ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com