വെസ്റ്റ് ഹാമിനെ അട്ടിമറിച്ച് 'കരിം പൂച്ചകള്‍'! മൂന്നടിച്ച് ടോട്ടനത്തിന്റെ വിജയത്തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ത്രില്ലര്‍ പോരാട്ടങ്ങള്‍
Sunderland players celebrate victory
Premier Leaguex
Updated on
2 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളുടെ പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങി ടോട്ടനം ഹോട്‌സ്പര്‍, സണ്ടര്‍ലാന്‍ഡ് ടീമുകള്‍. നേരത്തെ സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ 4-2നു ബേണ്‍മത്തിനെ വീഴ്ത്തിയിരുന്നു. ആസ്റ്റണ്‍ വില്ല- ന്യൂകാസില്‍ പോരാട്ടം ഗോള്‍രഹിത സമനിലയിലും ബ്രൈറ്റന്‍- ഫുള്‍ഹാം പോരാട്ടം 1-1നും തുല്യമായി പിരിഞ്ഞു.

ടോട്ടനം മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് ബേണ്‍ലിയെ വീഴ്ത്തി. ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ സണ്ടര്‍ലാന്‍ഡ് 3-0ത്തിനു വെസ്റ്റ് ഹാമിനെ അട്ടിമറിച്ചാണ് തിരിച്ചു വരവ് ആഘോഷിച്ചത്.

ടോട്ടനം- ബേണ്‍ലി

ബ്രസീലിയന്‍ താരം റിച്ചാര്‍ലിസന്‍ നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ടോട്ടനം വിജയത്തുടക്കമിട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന സ്‌പേര്‍സ് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. കളിയുടെ 10, 60 മിനിറ്റുകളിലാണ് റിച്ചാര്‍ലിസന്‍ വല ചലിപ്പിച്ചത്. 66ാം മിനിറ്റില്‍ ബ്രണ്ണന്‍ ജോണ്‍സന്‍ മൂന്നാം ഗോള്‍ വലയിലാക്കി. ടോട്ടനം തോമസ് ഫ്രാങ്കിന്റെ പരിശീലനത്തിലാണ് ഇത്തവണ കളത്തിലിറങ്ങിയത്.

Sunderland players celebrate victory
കണ്ണ് തുറപ്പിച്ചത് ഋഷഭ് പന്തും ക്രിസ് വോക്സും! പരിക്കേറ്റാൽ ഇനി പകരക്കാർ; നിയമവുമായി ബിസിസിഐ

സണ്ടര്‍ലാന്‍ഡ്- വെസ്റ്റ് ഹാം

ഗ്രഹാം പോട്ടറിന്റെ പരിശീലനത്തില്‍ മികവ് പ്രതീക്ഷിച്ചാണ് വെസ്റ്റ് ഹാം യുനൈറ്റഡ് ആദ്യ പോരിനിറങ്ങിയത്. എന്നാല്‍ ലീഗിലേക്കുള്ള മടങ്ങി വരവ് സണ്ടര്‍ലാന്‍ഡ് ഗംഭീരമായി ആഘോഷിച്ചത് ഹമ്മേഴ്‌സിനെ അട്ടിമറിച്ചാണ്. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കരിം പൂച്ചകള്‍ എന്നറിയിപ്പെടുന്ന സണ്ടര്‍ലാന്‍ഡിന്റെ പ്രീമിയര്‍ ലീഗ് പ്രവേശം.

ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് സണ്ടര്‍ലാന്‍ഡ് മൂന്ന് ഗോളുകള്‍ നേടിയത്. 61ാം മിനിറ്റില്‍ എലിസര്‍ മയെന്‍ഡ, 73ല്‍ ഡാനിയേല്‍ ബല്ലാര്‍ഡ്, ഇഞ്ച്വറി ടൈമില്‍ വില്‍സന്‍ ഇസിഡോര്‍ എന്നിവരാണ് ബ്ലാക്ക് ക്യാറ്റ്‌സിനായി വല ചലിപ്പിച്ചത്. ജയത്തോടെ അവര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.

Sunderland players celebrate victory
മാക്‌സ്‌വെല്‍ മാജിക്ക്! ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പര

ലിവര്‍പൂള്‍- ബേണ്‍മത്

സീസണ് തുടക്കമിട്ട് ലിവര്‍പൂളിനെ നേരിടാനിറങ്ങിയ ബേണ്‍മത് ചാംപ്യന്‍മാരെ വിറപ്പിച്ചാണ് കീഴടങ്ങിയത്. രണ്ട് ഗോളിനു മുന്നില്‍ നിന്ന ലിവര്‍പൂളിനെതിരെ ബേണ്‍ലി രണ്ട് ഗോള്‍ മടക്കി തിരിച്ചടിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ നേടിയാണ് നിലവിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍ വിജയത്തുടക്കമിട്ടത്.

ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ ഹ്യൂഗോ എകിറ്റികെ 37ാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി തന്റെ വരവ് വെറുതയല്ലെന്നു പ്രഖ്യാപിച്ചു. പിന്നാലെ 49ാം മിനിറ്റില്‍ കോഡി ഗാക്‌പോയുടെ ഗോളും വന്നു. അതിനിടെ അന്റോയിന്‍ സെമെന്യോ 64, 78 മിനിറ്റുകളില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് ബേണ്‍ലിയെ ഒപ്പമെത്തിച്ചു. ഒടുവില്‍ പകരക്കാരനായി എത്തിയ ഫെഡറിക്കോ കിയേസ ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ച്വറി സമയത്ത് സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഗോളും അവര്‍ക്ക് വിജയത്തിലേക്ക് ചേര്‍ക്കാനായി.

Summary

Premier League: Richarlison scored twice as Tottenham beat Burnley 3-0, giving manager Thomas Frank a dream home debut. Sunderland shocked West Ham 3-0 with goals from Mayenda, Ballard and Isido.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com