

സൂറിച്ച്: കോപ്പ അമേരിക്ക വിജയത്തിനു പിന്നാലെ അര്‍ജന്റീന ടീം വിവാദത്തില്‍. കിരീട നേട്ടത്തിനു പിന്നാലെ ടീം ബസില്‍ വച്ച് അര്‍ജന്റീന താരങ്ങള്‍ വംശീയ ചുവയുള്ള പാട്ട് പാടിയതാണ് വിവാദമായത്. പിന്നാലെ ഫിഫ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പയെ പരോക്ഷമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പാട്ടാണ് ബസില്‍ മുഴങ്ങിയത്. വിഷയത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആശങ്ക അറിയിച്ചതിനു പിന്നാലെയാണ് ഫിഫ അന്വേഷണം പ്രഖ്യാപിച്ചത്.
അങ്ങേയറ്റം വിവേചനവും വംശീയതയും പ്രകടിപ്പിക്കുന്ന പാട്ടാണ് താരങ്ങള്‍ പാടിയതെന്നു വിമര്‍ശനമുയര്‍ന്നു. പാട്ടില്‍ അശ്ലീല ചുവകളുള്ള വാക്കുകളുമുണ്ടായിരുന്നു. അര്‍ജന്റീനയുടെ ചെല്‍സി താരം എന്‍സോ ഫെര്‍ണാണ്ടസാണ് പാട്ട് പാടിയത്. സംഭവം വിവദമായതിനു പിന്നാലെ താരം ക്ഷമാപണവുമായി രംഗത്തെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തങ്ങള്‍ കിരീട നേട്ടത്തിന്റെ ആഘോഷത്തിലായിരുന്നു. പാട്ടില്‍ ഇത്രയും നിന്ദ്യമായ ഭാഷ കടന്നു വരുമെന്നു പ്രതീക്ഷിച്ചില്ല. അങ്ങനെ വന്നതില്‍ ഒരു ഒഴിവുകഴിവും പറയുന്നില്ലെന്നും എന്‍സോ ഫെര്‍ണാണ്ടസ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ക്ഷമാപണ കുറിപ്പില്‍ വ്യക്തമാക്കി.
എന്‍സോ ഫെര്‍ണാണ്ടസ് വിവാദത്തില്‍പ്പെട്ടതിനു പിന്നാലെ ചെല്‍സിയും വിശദീകരണവുമായി രംഗത്തെത്തി. എല്ലാ തരത്തിലുള്ള വിവേചനങ്ങളേയും അത്തരം പെരുമാറ്റങ്ങളേയും ചെല്‍സി ഫുട്‌ബോള്‍ ക്ലബ് പൂര്‍ണമായി നിരാകരിക്കുന്നു. എല്ലാ സംസാകരങ്ങളിലും സമൂഹങ്ങളിലും സ്വത്വങ്ങളിലുമുള്ള ആളുകളേയും ക്ലബ് സ്വാഗതം ചെയ്യുന്നു. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ക്ലബാണ് ചെല്‍സി. അതില്‍ അഭിമാനിക്കുന്നു- ക്ലബ് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates